Tuesday, June 15, 2021

2021 ഏപ്രിൽ – മെയ് മാസങ്ങളിൽ വാക്സിനെടുത്ത ആരും കോവിഡ് ബാധിച്ച് മരിച്ചിട്ടില്ലെന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

Must Read

ന്യൂഡൽഹി: 2021 ഏപ്രിൽ – മെയ് മാസങ്ങളിൽ വാക്സിനെടുത്ത ആരും കോവിഡ് ബാധിച്ച് മരിച്ചിട്ടില്ലെന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ന്റെ പഠനം. രണ്ട് ഡോസ് വാക്സിനും എടുത്ത ശേഷവും കോവിഡ് ബാധിക്കുന്നതാണ് ബ്രേക്ക്ഗ്രൂ ഇൻഫെക്ഷൻ.

കോവിഡ് രണ്ടാം തരംഗത്തിനിടയിലെ ബ്രേക്ക്ഗ്രൂ ഇൻഫെക്ഷനുകളെപ്പറ്റി നടത്തിയ ആദ്യ ജിനോമിക് സ്റ്റഡിയിലാണ് ഇക്കാര്യം വ്യക്തമായത്.

പൂർണമായും വാക്സിൻ കുത്തിവച്ചവരിൽ ഒരു ചെറിയ ശതമാനം പേർ രോഗബാധിതതർ ആകുകയോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയോ കോവിഡ് ബാധിച്ചു മരിക്കുകയോ ചെയ്തേക്കാം എന്നാണ് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഏപ്രിൽ – മെയ് മാസങ്ങളിൽ ബ്രേക്ക്ത്രൂ ഇൻഫെക്ഷൻ ഉണ്ടായവരിൽ ഡൽഹിയിലെ എയിംസ് നടത്തിയ പഠനത്തിൽ വാക്സിനെടുത്ത ഒരാളും കോവിഡ് ബാധിച്ച് മരിച്ചിട്ടില്ല എന്നാണ് വ്യക്തമായിട്ടുള്ളതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടു ചെയ്തു.

Leave a Reply

Latest News

ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്; ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്. ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട്...

More News