Tuesday, January 18, 2022

പ്രജു ഒഴികെ ബാക്കിയെല്ലാവരും മുസ്ലീം സമുദായത്തില്‍പ്പെട്ടവർ,2019വരെ ഐഎസില്‍ ചേര്‍ന്നത് 100 മലയാളികൾ ;നിമിഷ എന്ന ഹിന്ദുമതത്തില്‍പ്പെട്ട യുവതി ഡെക്‌സണ്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തു; മെറിന്‍ ജേക്കബ് എന്ന ക്രിസ്ത്യന്‍യുവതി ക്രിസ്ത്യന്‍ യുവാവിനെയും വിവാഹം ചെയ്തു; വിവാഹത്തിന് ശേഷമാണ് മതപരിവര്‍ത്തനം നടത്തി ഐഎസില്‍ ചേര്‍ന്നത്;ക്രിസ്തുമതത്തില്‍ നിന്ന് കൂടുതല്‍ പേരെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്നത് അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി

Must Read

തിരുവനന്തപുരം: കേരളത്തിലെ മതപരിവര്‍ത്തനം, മയക്കുമരുന്ന് കേസുകള്‍ ഇവയിലെല്ലാം ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ വിലയിരുത്തിയാല്‍ ന്യൂനപക്ഷമതങ്ങള്‍ക്ക് എന്തെങ്കിലും പങ്കാളിത്തം ഇല്ലെന്ന് മനസിലാകുമെന്ന്‌
മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനൊന്നിനും ഏതെങ്കിലും മതമില്ല. മതത്തിന്റെ കള്ളിയില്‍പ്പെടുത്താനുമാവില്ല. ക്രിസ്തുമതത്തില്‍ നിന്ന് കൂടുതല്‍ പേരെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്നതും അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏതാനും വര്‍ഷം മുന്‍പ് കോട്ടയം സ്വദേശിനി അഖില, ഹാദിയ എന്ന പേര് സ്വീകരിച്ചു. ഇതേതുടര്‍ന്ന് ഇസ്ലാം മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്തത് നിര്‍ബന്ധിതമതപരിവര്‍ത്തനമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും ആ കേസ് വിശകലനം ചെയ്ത് വാസ്തവിരുദ്ധമാണെന്നും പ്രായപൂര്‍ത്തിയായതും മതിയായ വിദ്യാഭ്യാസവുമുള്ളതുമായ യുവതി സ്വന്തം ഇഷ്ടപ്രകാരം മതപരിവര്‍ത്തനം ചെയ്തതാണെന്നാണ് കണ്ടെത്തിയത്.

ക്രിസ്ത്യാനികള്‍ ഉള്‍പ്പടെയുള്ള ഇതരമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി ഐഎസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ എത്തിക്കുന്ന പ്രചരണത്തിന്റെ നിജസ്ഥിതി പരിശോധിച്ചു. അപ്പോഴും മറ്റൊരുചിത്രമാണ് തെളിയുന്നത്. 2019വരെ ഐഎസില്‍ ചേര്‍ന്നതായി വിവരം ലഭിച്ച മലയാളികളായ നൂറ് പേരാണ്. 72 പേര്‍ തൊഴില്‍ പരമായി ആവശ്യങ്ങള്‍ക്ക് വിദേശത്തുപോയപ്പോള്‍ അവിടെനിന്ന് ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി ആ സംഘടനയില്‍ എത്തിപ്പെട്ടതാണ്. അവരില്‍ കോഴിക്കോട് തുരുത്യാട് സ്വദേശി ദാമോദരന്റെ മകന്‍ പ്രജു ഒഴികെ ബാക്കിയെല്ലാവരും മുസ്ലീം സമുദായത്തില്‍പ്പെട്ടരവാണ്.

28 പേര്‍ ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി കേരളത്തില്‍ നിന്ന് പോയവരാണ്. ആ 28 പേരില്‍ 5 പേര്‍ മാത്രമാണ് മറ്റ് മതങ്ങളില്‍ നിന്ന് ഇസ്സാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് ഐഎസില്‍ ചേര്‍ന്നത്. തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹിന്ദുമതത്തില്‍പ്പെട്ട യുവതി പാലക്കാട് സ്വദേശിയായ ഡെക്‌സണ്‍ എന്ന പേരുള്ള ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തു. എറണാകുളം സ്വദേശിയായ മെറിന്‍ ജേക്കബ് എന്ന ക്രിസ്ത്യന്‍യുവതി ക്രിസ്ത്യന്‍ യുവാവിനെയും വിവാഹം ചെയ്തു. വിവാഹത്തിന് ശേഷമാണ് മതപരിവര്‍ത്തനം നടത്തി ഐഎസില്‍ ചേര്‍ന്നത്. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതപരിവര്‍ത്തനം നടത്തുന്നുവെന്നതിനെ സാധുകരിക്കുന്നതല്ല കണക്കുകള്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Latest News

കൊവിഡ് വ്യാപനം; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം; വെർച്വൽ ക്യൂ വഴി മാത്രം ദർശനം, ചോറൂണ് വഴിപാട് നിർത്തി

തൃശ്ശൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം കടുപ്പിച്ചു. പ്രതിദിനം 3000 പേർക്ക് മാത്രം ദർശനം അനുവദിക്കും. വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും...

More News