ആലിയ- രൺബീർ വിവാഹം നാളെ

0

ആലിയ-രൺബീർ എന്നിവരുടെ താരവിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ രൺബീർ കപൂറും ആലിയ ഭട്ടും നാളെ വിവാഹിതരാകും. വിവാഹ തിയതിയുടെ കാര്യത്തിലെ അഭ്യൂഹം അവസാനിപ്പിച്ച് , നാളെ ഇരവരും ഒന്നാകുമെന്ന് രൺവീറിന്റെ അമ്മ നീതു കപൂർ അറിയിച്ചു.

വൻ ഒരുക്കങ്ങളാണ് കഴിഞ്ഞ ഏതാനും നാളുകളായി ആലിയ-റൺബീർ വിവാഹത്തിനായി നടക്കുന്നത്. 450 അതിഥികളാകും വിവാഹത്തിൽ പങ്കെടുക്കയെന്നാണ് വിവരം. ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, സഞ്ചയ് ലീല ബൻസാലി, സൽമാൻ ഖാൻ തുടങ്ങി ബോളിവുഡിലെ മുൻനിര താരങ്ങളും സംവിധായകരും വിവാഹത്തിൽ പങ്കെടുക്കും.

ബോളിവുഡിലെ മോസ്റ്റ് സെലിബ്രിറ്റി ഡിസൈനറായ സഭ്യ സാച്ചി തന്നെയാണ് ആലിയയ്ക്കും വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നത്. അനുഷ്ക ശർമ, ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നീ താരങ്ങളെല്ലാം വിവാഹ ദിനത്തിൽ ഉപയോ​ഗിച്ചത് സഭ്യ സാച്ചി തയ്യാറാക്കിയ വസ്ത്രമായിരുന്നു. വിവാഹ ദിനം ലെഹങ്കയായിരിക്കും ആലിയയുടെ വേഷം. സംഗീത്, മെഹന്ദി ചടങ്ങുകൾക്ക് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വേഷങ്ങളായിരിക്കും ആലിയ ധരിക്കുക.

Leave a Reply