Thursday, July 29, 2021

കൊതുകുതിരി, തൂവാല, സാനിറ്റൈസർ നിർമാണത്തിനുപയോഗിക്കുന്ന ആൽക്കഹോൾ..തടവറകളിൽ പരിശോധന ശക്തമാക്കും

Must Read

പൊന്നാനി: ജയിലുകളിൽ കഴിയുന്ന തടവുകാരുടെ കൈവശം കൊതുകുതിരി, തൂവാല, സാനിറ്റൈസർ നിർമാണത്തിനുപയോഗിക്കുന്ന ആൽക്കഹോൾ തുടങ്ങിയവ ഇല്ലെന്ന് ഉറപ്പാക്കാൻ ഇനി പരിശോധന ശക്തമാക്കും.

തടവുകാർക്കിടയിൽ ആത്മഹത്യാപ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ജയിൽ ഡി.ജി.പി. ഋഷിരാജ്‌സിങ് കർശന പരിശോധനയ്ക്ക് നിർദേശം നൽകിയത്.

തടവുകാരെ സെല്ലിൽ അടയ്ക്കുമ്പോഴും പ്രാഥമികാവശ്യങ്ങൾക്കായി പുറത്തിറക്കുമ്പോഴും പരിശോധിക്കണമെന്നാണ് നിർദേശം. പരിശോധനകൾ നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ മേഖലാ ഡി.ഐ.ജി.മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പെരിന്തൽമണ്ണ ദൃശ്യ കൊലപാതകക്കേസിലെ പ്രതി വിനീഷ് കൊതുകുതിരി കഴിച്ച് ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വാർത്തകളുണ്ടായിരുന്നു.

കോവിഡിന്റെ പശ്ചാത്തലത്തിൽ മുൻപ് ജയിലുകളിൽ സാനിറ്റൈസർ നിർമാണം നടന്നിരുന്നു. ഇതിനുപയോഗിക്കുന്ന സ്പിരിറ്റ് ഉപയോഗിച്ച് ആത്മഹത്യാശ്രമം നടത്തിയ സംഭവമുണ്ടായിരുന്നു.

ഇതെല്ലാം കണക്കിലെടുത്താണ് ജയിൽ ചട്ടങ്ങളിൽ അനുശാസിക്കാത്ത വസ്തുക്കളൊന്നും തടവുകാരുടെ കൈവശമില്ലെന്ന് ഉറപ്പാക്കുന്നത്.

Leave a Reply

Latest News

“നടൻ ജനാര്‍ദ്ദനന്‍ മരിച്ചു” സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ വാർത്തക്കെതിരെ പരാതിയുമായി മീഡിയ മലയാളം കൊച്ചി ബ്യൂറോ ചീഫും സംവിധായകനുമായ പോളി വടക്കൻ

നടൻ ജനാര്‍ദ്ദനന്‍ മരിച്ചെന്ന വ്യാജ വാർത്തക്കെതിരെ പരാതി. മീഡിയ മലയാളം കൊച്ചി ബ്യൂറോ ചീഫും സംവിധായകനുമായ പോളി വടക്കനാണ് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് അതേ...

More News