Wednesday, June 16, 2021

മദ്യവും ഇന്ധന വിലയും ജിഎസ്ടിയിൽ ഉൾപ്പെടുത്തരുത്; വാക്സീനടക്കം കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളുടെയും നികുതി ഒഴിവാക്കണം;ജിഎസ്ടി കൗൺസിൽ യോഗത്തിൽ കേരളത്തിൻ്റെ ആവശ്യങ്ങൾ

Must Read

തിരുവനന്തപുരം: മദ്യവും ഇന്ധന വിലയും ജിഎസ്ടിയിൽ ഉൾപ്പെടുത്തരുതെന്ന് കേരളം. മദ്യ ഉൽപ്പാദനത്തിലെ പ്രധാന ഘടകമായ പൂരിത ആൽക്കഹോളിനെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനെ കേരളം ജിഎസ്ടി കൗൺസിൽ യോഗത്തിൽ എതിർത്തെന്ന് മന്ത്രി കെഎൻ ബാലഗോപാൽ. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നയം ഇത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

വാക്സീനടക്കം കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളുടെയും നികുതി ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെു.

സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടതായി ധനമന്ത്രി പറഞ്ഞു. ഈ നിർദ്ദേശങ്ങൾ കേന്ദ്രം ക്രിയാത്മകമായി എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചെരുപ്പ്, തുണിത്തരങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ നികുതി വർധിപ്പിക്കരുതെന്ന് യോഗത്തിൽ കേരളം ആവശ്യപ്പെട്ടു. കൊവിഡുമായി ബന്ധപ്പെട്ട ചികിത്സാ സാമഗ്രികളുടെ നികുതി ഒഴിവാക്കുന്ന കാര്യത്തിൽ അടുത്ത എട്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Latest News

വൈക്കം ചെമ്മനാകരിയില്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി

വൈക്കം: വൈക്കം ചെമ്മനാകരിയില്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. ചെമ്മനാകരി ആഞ്ചിലത്തറയില്‍ തങ്കച്ചന്‍ (58), ഭാര്യ ഓമന (54) എന്നിവരാണ് മരിച്ചത്. ഓമനയെ വീടിനുള്ളിലും തങ്കച്ചനെ മരത്തില്‍...

More News