Tuesday, January 18, 2022

ജനങ്ങളെ ഭീതിയിലാഴ്ത്തിയ തമിഴ്നാട്ടിലെ കുറുവ മോഷണസംഘത്തിലെ മൂന്നുപേരെ ആലത്തൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് പിടികൂടി

Must Read

ആലത്തൂർ: ജനങ്ങളെ ഭീതിയിലാഴ്ത്തിയ തമിഴ്നാട്ടിലെ കുറുവ മോഷണസംഘത്തിലെ മൂന്നുപേരെ ആലത്തൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് പിടികൂടി. ശിവഗംഗ തിരുപ്പുവനം വണ്ടാനഗറിൽ മാരിമുത്തു എന്ന അയ്യാർ എട്ട് (50), കോഴിക്കോട് എടക്കര തലക്കുളത്തൂർ അന്നശ്ശേരി വേട്ടോട്ടു കുന്നിന്മേൽ മേത്തൽ പാണ്ഡ്യൻ എന്ന തങ്കപാണ്ഡ്യൻ (47), തഞ്ചാവൂർ ഭൂതല്ലൂർ അഖിലാണ്ടേശ്വരി നഗറിൽ പാണ്ഡ്യൻ എന്ന ശെൽവി പാണ്ഡ്യൻ (40) എന്നിവരാണ് പിടിയിലായത്.

ആ​ഗ​സ്​​റ്റ്​ 31ന് ​വ​ട​ക്ക​ഞ്ചേ​രി പ​ള്ളി​ക്കാ​ട് ഉ​റ​ങ്ങി​ക്കി​ട​ന്ന വീ​ട്ട​മ്മ​യു​ടെ മു​ന്നേ​കാ​ൽ പ​വ​ൻ സ്വ​ർ​ണ​മാ​ല മോ​ഷ്​​ടി​ച്ച കേ​സി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് വ​ട​ക്ക​ഞ്ചേ​രി പ​രു​വാ​ശ്ശേ​രി നെ​ല്ലി​യാം​പാ​ട​ത്തും മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യി​രു​ന്നു. ഈ ​ഭാ​ഗ​ത്തു​നി​ന്ന് ല​ഭി​ച്ച സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. ഒ​ക്ടോ​ബ​ർ അ​ഞ്ച്, ഏ​ഴ് തീ​യ​തി​ക​ളി​ൽ കൊ​ല്ല​ങ്കോ​ട്ടും മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യി​രു​ന്നു. സം​ഘ​ത്തെ പി​ടി​കൂ​ടാ​ൻ ജി​ല്ല ​െപാ​ലീ​സ് മേ​ധാ​വി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു. ഇ​വ​ർ മൂ​ന്ന് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

ഒ​രു സം​ഘം ത​മി​ഴ്നാ​ട്ടി​ലെ ക​മ്പം, തേ​നി കേ​ന്ദ്രീ​ക​രി​ച്ചും മ​റ്റൊ​രു സം​ഘം ആ​ന​മ​ല, മ​ധു​ര, നാ​മ​ക്ക​ൽ, ത​ഞ്ചാ​വൂ​ർ കേ​ന്ദ്രീ​ക​രി​ച്ചും മൂ​ന്നാ​മ​ത്തെ സം​ഘം കോ​ഴി​ക്കോ​ട് പേ​രാ​​മ്പ്ര ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. മാ​രി​മു​ത്തു, പാ​ണ്ഡ്യ​ൻ എ​ന്നി​വ​രെ ആ​ന​മ​ല​യി​ൽ​നി​ന്നും ത​ങ്ക​പാ​ണ്ഡ്യ​നെ കോ​ഴി​ക്കോ​ട്ടു​നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ജ​നു​വ​രി ആ​റി​ന് ഒ​റ്റ​പ്പാ​ലം പൂ​ക്കോ​ട്ടു​കു​ന്നി​ലെ വീ​ട്ടി​ൽ​നി​ന്നും എ​ട്ടി​ന് ലെ​ക്കി​ടി​യി​ലെ വീ​ട്ടി​ൽ​നി​ന്നും 12ന് ​ഒ​റ്റ​പ്പാ​ലം ചോ​റോ​ട്ടൂ​രി​ലെ വീ​ട്ടി​ൽ​നി​ന്നും മാ​ല​ക​ൾ പൊ​ട്ടി​ച്ചെ​ടു​ത്ത​താ​യി പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി. ജൂ​ലൈ 30ന് ​കോ​ഴി​ക്കോ​ട് എ​ല​ത്തൂ​രി​ലെ വീ​ട്ടി​ൽ​നി​ന്ന്​ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ആ​ഗ​സ്​​റ്റ്​ 31ന് ​വ​ട​ക്ക​ഞ്ചേ​രി​യി​ലെ സ്ത്രീ​യു​ടെ മാ​ല​യും മോ​ഷ്​​ടി​ച്ചു. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് നെ​ല്ലി​യാം​പാ​ടം, അ​ഞ്ചി​ന് നെ​ന്മാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്തു.

ഏ​ഴി​ന് കൊ​ല്ല​ങ്കോ​​ട്ടെ വീ​ട്ടി​ൽ​നി​ന്ന് 1000 രൂ​പ​യും മോ​ഷ്​​ടി​ച്ച​താ​യി ഡി​വൈ.​എ​സ്.​പി കെ.​എം. ദേ​വ​സ്യ പ​റ​ഞ്ഞു. മോ​ഷ​ണ മു​ത​ലു​ക​ൾ ഭൂ​രി​ഭാ​ഗ​വും ക​ണ്ടെ​ടു​ത്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. മാ​രി​മു​ത്തു​വി​െൻറ പേ​രി​ൽ ത​മി​ഴ്നാ​ട്ടി​ൽ 30ഓ​ളം കേ​സു​ക​ളും ത​ങ്ക​പാ​ണ്ഡ്യ​െൻറ പേ​രി​ൽ പ​ത്തോ​ളം കേ​സു​ക​ളു​മു​ണ്ട്. നെ​ന്മാ​റ ഇ​ൻ​സ്പെ​ക്ട​ർ ദീ​പ​കു​മാ​ർ, എ​സ്.​ഐ നാ​രാ​യ​ണ​ൻ, വ​ട​ക്ക​ഞ്ചേ​രി ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ന്ദ്ര സിം​ഹ​ൻ, എ​സ്.​ഐ സു​ധീ​ഷ് കു​മാ​ർ, എ.​എ​സ്.​ഐ ബി​നോ​യ് മാ​ത്യു, എ​സ്.​സി.​പി.​ഒ​മാ​രാ​യ സ​ജീ​വ​ൻ, മാ​ധ​വ​ൻ, ക്രൈം ​സ്ക്വാ​ഡ് എ.​എ​സ്. ഐ​മാ​രാ​യ ജേ​ക്ക​ബ്, റ​ഷീ​ദ​ലി, മ​റ്റം​ഗ​ങ്ങ​ളാ​യ സാ​ജി​ത്, ബാ​ബു, കൃ​ഷ്ണ​ദാ​സ്, ഷി​ബു, ഷി​ജു, സു​ധീ​ഷ്, വി​നു, ശ്രീ​ജി​ത്ത്, മ​നാ​ഫ്, സാ​ജു എ​ന്നി​വ​രാ​ണ് അ​ന്വേ​ക്ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്

Leave a Reply

Latest News

ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവികര്‍ മരിച്ചു

മുംബൈ: ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവികര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുംബൈ ഡോക്യാര്‍ഡിലാണ് സംഭവം.സ്ഥിതി ഗതികള്‍ നിയന്ത്രണവിധേയമാക്കിയതെന്ന് നേവി അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന്...

More News