Friday, May 14, 2021

ആലങ്ങാട്, ശ്രീമൂലനഗരം, കടുങ്ങല്ലൂർ, കീഴ്മാട്, കോട്ടുവള്ളി, കുന്നത്തുനാട്, പള്ളിപ്പുറം, രായമംഗലം, വടക്കേക്കര, വാഴക്കുളം പഞ്ചായത്തുകൾ അടച്ചു; ഹോട്ടലുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല; പാഴ്സൽ വിതരണം 9 മണി വരെ

Must Read

ആലങ്ങാട്, ശ്രീമൂലനഗരം, കടുങ്ങല്ലൂർ, കീഴ്മാട്, കോട്ടുവള്ളി, കുന്നത്തുനാട്, പള്ളിപ്പുറം, രായമംഗലം, വടക്കേക്കര, വാഴക്കുളം പഞ്ചായത്തുകൾ അടച്ചു; ഹോട്ടലുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല; പാഴ്സൽ വിതരണം 9 മണി വരെ

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയിൽ കർശനന നിയന്ത്രണങ്ങൾ. പത്തു പഞ്ചായത്തുകൾ പൂർണമായി കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.

ഈ പഞ്ചായത്തുകൾ അടച്ചിടും.

ആലങ്ങാട്, ശ്രീമൂലനഗരം, കടുങ്ങല്ലൂർ, കീഴ്മാട്, കോട്ടുവള്ളി, കുന്നത്തുനാട്, പള്ളിപ്പുറം, രായമംഗലം, വടക്കേക്കര, വാഴക്കുളം എന്നീ പഞ്ചായത്തുകളാണ് പൂർണമായി അടച്ചിടുന്നത്.

ജില്ലയിൽ ഇന്ന് 4548 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ അവശ്യ സർവീസ് ഒഴികെയുള്ള ജില്ലയിലെ എല്ലാ കടകളും ഇന്ന് മുതൽ 7.30 ന് അടയ്ക്കണമെന്ന് കളക്ടർ എസ്. സുഹാസ് ഉത്തരവിട്ടു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കളക്ടറുടെ നടപടി.

ഹോട്ടലുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. പാഴ്സൽ വിതരണം മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഹോട്ടലുകൾക്ക് 9 മണി വരെ പ്രവർത്തിക്കാം. അമ്യൂസ്മെന്റ് പാർക്കുകൾ, എന്റർടെയ്ൻമെന്റ് പാർക്കുകൾ, ജിമ്മുകൾ, സമ്പർക്കമുണ്ടാകുന്ന കായിക വിനോദങ്ങൾ എന്നിവയും നിരോധിക്കും. പൊലീസിന്റെ കർശന പരിശോധനയുണ്ടാകുമെന്നും കളക്ടർ അറിയിച്ചു.

എറണാകുളം ജില്ലയിൽ മതിയായ ഐസിയു ബെഡ്ഡുകൾ ഉറപ്പുവരുത്തിയെന്നും കളക്ടർ അറിയിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ട അടിയന്തര നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. പരമാവധി രോഗികളെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

English summery

Alangad, Sreemulanagaram, Kadungallur, Keermat, Kottuvalli, Kunnathunadu, Pallippuram, Rayamangalam, Vadakkekkara and Vazhakulam panchayats closed; Not allowed to sit and eat in hotels and pubs; Parcel delivery until 9 p.m.

Leave a Reply

Latest News

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്

മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട...

More News