Thursday, January 28, 2021

കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായി വിശുദ്ധവാരാചരണം ഇല്ലാതെ ഈസ്റ്റർ കടന്നുപോകും;  കുരുത്തോല വിതരണമില്ല, വിശ്വാസി പങ്കാളിത്തമില്ല, മെത്രാന്മാർ കത്തീഡ്രൽ ദേവാലയങ്ങളിലും വൈദികർ ഇടവക ദേവാലയങ്ങളിലും തിരുകർമ്മങ്ങൾ നടത്തണം. ജനങ്ങൾക്ക് ലൈവ് നൽകണം. അപ്പം മുറിയ്ക്കൽ വീടുകളിൽ മാത്രം – കൊറോണ ലോക്ക് ഡൗൺ സാഹചര്യത്തിൽ ഈ വർഷത്തെ വിശുദ്ധ വാരാചരണം സംബന്ധിച്ച് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ സർക്കുലർ ഇങ്ങനെ !

Must Read

ചൈനയും ഇന്ത്യയും സമാന്തരമായി വളരുന്നത് ചരിത്ര സംഭവമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ പറഞ്ഞു

ദില്ലി: ചൈനയും ഇന്ത്യയും സമാന്തരമായി വളരുന്നത് ചരിത്ര സംഭവമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ പറഞ്ഞു. ചൈന ഇന്ത്യയുടെ പ്രധാന വ്യാവസായിക...

കോവിഡിൻ്റെ രണ്ടാംവരവിൽ എല്ലാം പിഴച്ച് വീണ്ടും ലോക്ഡൗണിലമർന്ന ലണ്ടൻ നഗരവാസികളെ ഞെട്ടിച്ച് യുവാവിൻ്റെ നഗ്നത പ്രദർശനം

ലണ്ടൻ: കോവിഡിെൻറ രണ്ടാംവരവിൽ എല്ലാം പിഴച്ച് വീണ്ടും ലോക്ഡൗണിലമർന്ന ലണ്ടൻ നഗരവാസികളെ ഞെട്ടിച്ച് യുവാവിെൻറ നഗ്നത പ്രദർശനം. അവധി ദിനത്തിലും ജനം വീട്ടിൽ...

ഗുണ്ടാസംഘം വീടുകയറി ആക്രമിച്ച് വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചു

ആറ്റിങ്ങല്‍: ഗുണ്ടാസംഘം വീടുകയറി ആക്രമിച്ച് വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചു. തടയാനെത്തിയവർക്ക് മര്‍ദനമേറ്റു. ചിറയിന്‍കീഴ് എരുമക്കാവ് ദേവിപ്രിയയില്‍ ബി. ഷീലയാണ് ആക്രമണത്തിനിരയായത്.

കൊച്ചി:  കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായി വിശുദ്ധവാരാചരണം ഇല്ലാതെ ഈസ്റ്റർ കടന്നുപോകും. ഈസ്റ്റർ കഴിഞ്ഞ് രണ്ടു ദിവസങ്ങൾ കൂടി കഴിഞ്ഞേ ലോക്ക് ഡൗൺ അവസാനിക്കുകയുള്ളൂ. ചിലപ്പോൾ നീളാനും സാധ്യതയുണ്ട്.

ഈ സാഹചര്യത്തിൽ വിശുദ്ധ വാരാചരണം, ഓശാന മുതൽ ഉയർപ്പ് ഞായർ വരെ വിശ്വാസികൾ വീട്ടിലിരുന്ന് എങ്ങനെ ആചരിക്കണം എന്ന് കത്തോലിക്കാ സഭ പ്രത്യേക സർക്കുലറിലൂടെ വിശ്വാസികളെ അറിയിക്കുകയാണ്.

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി വിശ്വാസികൾക്കായി ഇറക്കിയ സർക്കുലർ ഇങ്ങനെ;

വിശുദ്ധവാര തിരുക്കര്‍മങ്ങള്‍-2020

ഈശോയില്‍ ഏറ്റവും സ്നേഹമുള്ള സഹോദരീ സഹോദരന്മാരെ,
ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധയുടെ ആഘാതത്തിലാണല്ലോ നാമെല്ലാവരും.

ഈ വലിയ ദുരന്തത്തില്‍നിന്ന് നമ്മെയും ലോകം മുഴുവനെയും രക്ഷിക്കണമേയെന്ന് കാരുണ്യവാനായ ദൈവത്തോടുള്ള നമ്മുടെ പ്രാര്‍ത്ഥന തുടരാം. ദുഃഖ പൂര്‍ണമായ ഈ പശ്ചാത്തലത്തിലാണ് വിശുദ്ധ വാരാചരണം നടക്കേണ്ടത്.

നമ്മുടെ കര്‍ത്താവിന്‍റെ പെസഹാ രഹസ്യങ്ങളാണല്ലോ ഈ ആഴ്ചയില്‍ നാം അനുസ്മരിക്കുന്നത്. ലോക രക്ഷയ്ക്കുവേണ്ടി പീഡസഹിച്ച ഈശോയുടെ സഹനങ്ങളോട് ചേര്‍ന്ന് നമുക്കും ദൈവ പിതാവിനോട് കരുണയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം.

കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിനും അതുവഴി മറ്റുള്ളവരുടെയും നമ്മുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും വേണ്ടി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന ഇരുപത്തിയൊന്ന് ദിവസത്തെ ലോക് ഡൗണിന്‍റെയും സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണ കൂടങ്ങളും നിയമപാലകരും നല്‍കുന്ന നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണം പരിമിതപ്പെടുത്തേണ്ടിയിരിക്കുന്നു.

ഈ സാഹചര്യത്തില്‍, പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം നല്‍കിയിരിക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലും ആവശ്യമായ ആലോചനകള്‍ക്കു ശേഷവും സീറോ മലബാര്‍ സഭയിലെ രൂപതകളില്‍ വിശുദ്ധ വാരാചരണവുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന ഈ നിര്‍ദ്ദേശങ്ങള്‍ ഏവരും പാലിക്കേണ്ടതാണ്.

1. വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനുവേണ്ടി നിലവിലുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ഈ വര്‍ഷത്തെ തിരുക്കര്‍മങ്ങള്‍ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെയാണ് നടത്തേണ്ടത്.

2. അഭിവന്ദ്യ പിതാക്കന്മാര്‍ കത്തീഡ്രല്‍ ദൈവാലയങ്ങളിലും ബഹു. വൈദികര്‍ ഇടവക ദൈവാലയങ്ങളിലും അവശ്യംവേണ്ട ശുശ്രൂഷകരുടെ മാത്രം (5 പേരില്‍ കൂടാതെ) പങ്കാളിത്തത്തോടെയാണ് തിരുക്കര്‍മങ്ങള്‍ നടത്തേണ്ടത്.

3. സാധിക്കുന്നിടത്തോളം കത്തീഡ്രല്‍ ദൈവാലയങ്ങളില്‍ നിന്നോ അതാത് ഇടവകകളില്‍ നിന്നോ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ ലൈവ് ആയി വിശ്വാസികള്‍ക്കു വേണ്ടി സംപ്രേഷണം ചെയ്യേണ്ടതാണ്.

4. ഓശാന ഞായറാഴ്ച വൈദികന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുമ്പോള്‍ അന്നത്തെ തിരുക്കര്‍മത്തില്‍ പങ്കെടുക്കുന്നവര്‍ക്കുവേണ്ടി മാത്രം കുരുത്തോലകള്‍ (ലഭ്യമെങ്കില്‍) ആശീര്‍വ്വദിച്ചാല്‍ മതിയാകും. അന്ന് മറ്റുള്ളവര്‍ക്ക് കുരുത്തോല വിതരണം നടത്തേണ്ടതില്ല.

5. വി. മൂറോന്‍ കൂദാശ വിശുദ്ധ വാരത്തില്‍ നടത്തേണ്ടതില്ല. പിന്നീട് ഒരു ദിവസം നടത്താവുന്നതാണ് (ഉദാ. പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച്).

6. പെസഹാ വ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷ ഒഴിവാക്കേണ്ടതാണ്.

7. പെസഹാ വ്യാഴാഴ്ച ഭവനങ്ങളില്‍ നടത്താറുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷ ഓരോ ഭവനത്തിലുമുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്. കുടുംബ കൂട്ടായ്മ അടിസ്ഥാനത്തിലോ ബന്ധുവീടുകള്‍ ഒന്നിച്ചുചേര്‍ന്നോ നടത്താറുള്ള അപ്പംമുറിക്കല്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.

8. പീഡാനുഭവ വെള്ളിയാഴ്ചയുള്ള ക്രൂശിതരൂപ/സ്ലീവാ ചുംബനവും പുറത്തേയ്ക്കുള്ള കുരിശിന്‍റെ വഴിയും പരിഹാര പ്രദക്ഷിണവും നടത്താന്‍ പാടില്ല. ഈ ദിവസത്തെ തിരുക്കര്‍മങ്ങള്‍ ആവശ്യമെങ്കില്‍ കുരിശിന്‍റെ പുകഴ്ചയുടെ തിരുനാള്‍ ദിവസം (സെപ്തംബര്‍ 14 ന്) നടത്താവുന്നതാണ്.

9. വലിയ ശനിയാഴ്ചയിലെ തിരുക്കര്‍മങ്ങള്‍ നടത്തുമ്പോള്‍ ജനങ്ങള്‍ക്ക് നല്കാന്‍ വേണ്ടി വെള്ളം വെഞ്ചരിക്കേണ്ടതില്ല. പിന്നീടൊരവസരത്തില്‍ ജനങ്ങള്‍ക്ക് വെള്ളം വെഞ്ചരിച്ച് നല്‍കാവുന്നതാണ്.

10. ഉയിര്‍പ്പു തിരുനാളിന്‍റെ കര്‍മങ്ങള്‍ രാത്രിയില്‍ നടത്തേണ്ടതില്ല. പകരം അന്നു രാവിലെ വി. കുര്‍ബാനയര്‍പ്പിച്ചാല്‍ മതിയാകും.

11. വിശുദ്ധ വാരത്തിലെ ദിവസങ്ങള്‍ പ്രാര്‍ത്ഥനയുടെ ദിവസങ്ങളാക്കി മാറ്റുന്നതിന് നമ്മുടെ കുടുംബങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എല്ലാവരും ഒരുമിച്ച് കുടുംബ പ്രാര്‍ത്ഥനകള്‍ സജീവമായി നടത്തണം.

വിശുദ്ധ വാരത്തിലെ ഓരോ ദിവസത്തിനും

Leave a Reply

Latest News

ചൈനയും ഇന്ത്യയും സമാന്തരമായി വളരുന്നത് ചരിത്ര സംഭവമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ പറഞ്ഞു

ദില്ലി: ചൈനയും ഇന്ത്യയും സമാന്തരമായി വളരുന്നത് ചരിത്ര സംഭവമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ പറഞ്ഞു. ചൈന ഇന്ത്യയുടെ പ്രധാന വ്യാവസായിക...

കോവിഡിൻ്റെ രണ്ടാംവരവിൽ എല്ലാം പിഴച്ച് വീണ്ടും ലോക്ഡൗണിലമർന്ന ലണ്ടൻ നഗരവാസികളെ ഞെട്ടിച്ച് യുവാവിൻ്റെ നഗ്നത പ്രദർശനം

ലണ്ടൻ: കോവിഡിെൻറ രണ്ടാംവരവിൽ എല്ലാം പിഴച്ച് വീണ്ടും ലോക്ഡൗണിലമർന്ന ലണ്ടൻ നഗരവാസികളെ ഞെട്ടിച്ച് യുവാവിെൻറ നഗ്നത പ്രദർശനം. അവധി ദിനത്തിലും ജനം വീട്ടിൽ കഴിയാൻ നിർബന്ധിതരായ കഴിഞ്ഞ ഞായറാഴ്ചയാണ് കൗതുകവും...

ഗുണ്ടാസംഘം വീടുകയറി ആക്രമിച്ച് വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചു

ആറ്റിങ്ങല്‍: ഗുണ്ടാസംഘം വീടുകയറി ആക്രമിച്ച് വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചു. തടയാനെത്തിയവർക്ക് മര്‍ദനമേറ്റു. ചിറയിന്‍കീഴ് എരുമക്കാവ് ദേവിപ്രിയയില്‍ ബി. ഷീലയാണ് ആക്രമണത്തിനിരയായത്. രാ​ത്രി വീ​ട് ത​ള്ളി​ത്തു​റ​ന്ന് അ​ക​ത്തു​ക​ട​ന്ന...

വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനെ തുടർന്ന് 16കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ 25കാരന് ജാമ്യം

മുംബൈ: വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനെ തുടർന്ന് 16കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ 25കാരന് ജാമ്യം. പോക്സോ കേസിലാണ് മുംബൈ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.

ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിക്കുന്ന ചടങ്ങിലേക്ക് കെ.സി. വേണുഗോപാൽ എം.പിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധം

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിക്കുന്ന ചടങ്ങിലേക്ക് കെ.സി. വേണുഗോപാൽ എം.പിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധം. ആലപ്പുഴ ബൈപ്പാസിന് മുമ്പിലാണ് ഡി.സി.സി അധ്യക്ഷൻ എം. ലിജുവിന്‍റെ നേതൃത്വത്തിൽ നൂറോളം...

More News