തൻ്റെ പുതിയ സിനിമ രാമസേതുവുമായി ബന്ധപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അക്ഷയ് കുമാർ കൂടിക്കാഴ്ച നടത്തി. മുംബൈയിലെ ട്രൈഡൻ്റ് ഹോട്ടലിൽ വെച്ചാണ് ഇരുവരും ചേർന്ന് കൂടിക്കാഴ്ച നടത്തിയത്. ഉത്തർപ്രദേശിലെ നോയിഡയിൽ ഫിലിം സിറ്റി സ്ഥാപിക്കാനുള്ള നീക്കം നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ബോളിവുഡ് സിനിമാപ്രവർത്തകരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
ദീപാവലി ദിനത്തിൽ രാമസേതുവിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അക്ഷയ് കുമാർ പുറത്തുവിട്ടിരുന്നു. രാമസേതു എന്ന് പേരിട്ടിരിക്കുന്ന ചിത്രം, ശ്രീരാമൻ നിർമിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന രാമസേതു എന്ന പാലവുമായി ബന്ധപ്പെട്ടതാണെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. രാമസേതു സങ്കല്പമോ യാഥാർത്ഥ്യമോ എന്ന ചോദ്യവും പോസ്റ്ററിൽ കാണാം. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അക്ഷയ് കുമാർ പോസ്റ്റർ പുറത്തുവിട്ടത്.
അഭിഷേക് ശർമ്മയാണ് ചിത്രത്തിന്റെ സംവിധായകൻ. അരുണ ഭാട്ട്യയും വിവേക് മത്ഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് .Akshay Kumar meets UP Chief Minister Yogi Adityanath in connection with his new film Rama Sethu. The two met at the Trident Hotel in Mumbai