Wednesday, July 28, 2021

സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന് ആകാശ് തില്ലങ്കേരി കസ്റ്റംസിന് മൊഴി നൽകി

Must Read

കൊച്ചി : സ്വർണക്കടത്തുമായി തനിക്ക് ബന്ധവുമില്ലെന്ന് കസ്റ്റംസിന് മൊഴി നൽകി ആകാശ് തില്ലങ്കേരി. അർജുൻ ആയങ്കിയുടെ സ്വർണക്കടത്ത് ബന്ധങ്ങൾ അറിഞ്ഞത് അവസാന ഘട്ടത്തിലാണെന്നും പാർട്ടിക്കാരൻ എന്ന സൗഹൃദം മാത്രമാണ് അർജുനുമായി ഉണ്ടായിരുന്നത് എന്നും ആകാശ് തില്ലങ്കേരി വെളിപ്പെടുത്തി.തന്റെ പേര് ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന വിവരം ലഭിച്ചത് അർജുൻ പിടിയിലായ ശേഷമാണെന്നും ആകാശ് തില്ലങ്കേരി പറഞ്ഞു. കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 12 മണിക്കൂർ നേരമാണ് ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തത്. രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി 11 മണിവരെ നീണ്ടു. അർജുൻ ആയങ്കിയും ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്തത്.

ആകാശിന്റെ മൊഴിയും, ഫോൺ കോൾ രേഖകളും വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിച്ചേക്കുമെന്നും കസ്റ്റംസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ടിപി വധക്കേസിൽ കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനിയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ഉടൻ കോടതിയെ സമീപിക്കും.

Leave a Reply

Latest News

ഒളിമ്പിക്സിൽ ഇന്നും ഏറെ പ്രതീക്ഷയുള്ള ഇനങ്ങളിൽ ഇന്ത്യ കളിക്കും

രാവിലെ 6.30ന് പൂൾ എയിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം ഗ്രേറ്റ് ബ്രിട്ടനെ നേരിടും. കളിയിൽ ബ്രിട്ടൺ ആധിപത്യം പുലർത്തുന്നു. ആദ്യ ക്വാർട്ടർ അവസാനിക്കുമ്പോൾ അവർ...

More News