ഇന്ത്യക്കെതിരെ ‘പത്തില്‍ പത്ത്’- ഐസിസിയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം അജാസ് പട്ടേലിന്

0

ദുബായ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പോരാട്ടത്തില്‍ ഒരിന്നിങ്‌സിലെ പത്ത് വിക്കറ്റുകളും പിഴുത് ചരിത്രമെഴുതിയ ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ അജാസ് പട്ടേലിന് മറ്റൊരു നേട്ടം. ഐസിസിയുടെ ഡിസംബറിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം അജാസിന്. ഡിസംബറില്‍ ഈയൊരറ്റ ടെസ്റ്റ് മത്സരം മാത്രമാണ് താരം കളിച്ചത്.

റോസ് ടെയ്‌ലറെ ആദരിച്ച് ബംഗ്ലാദേശ് താരങ്ങള്‍; ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് ക്രീസിലേക്ക് (വീഡിയോ)
ജിം ലേക്കറിനും ഇന്ത്യന്‍ ഇതിഹാസം അനില്‍ കുംബ്ലെയ്ക്കും പിന്നാലെയാണ് അജാസ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. രണ്ടിന്നിങ്‌സിലുമായി ഇന്ത്യയുടെ 14 വിക്കറ്റുകളാണ് താരം അന്ന് വീഴ്ത്തിയത്. രണ്ടിന്നിങ്‌സിലുമായി 225 റണ്‍സ് വഴങ്ങിയാണ് താരം 14 വിക്കറ്റുകള്‍ വീഴ്ത്തിയത്.

ഒരിന്നിങ്‌സിലെ പത്ത് വിക്കറ്റുകളും വീഴ്ത്തിയ നേട്ടം ചരിത്രപരമാണ്. ഈ നാഴികക്കല്ല് തീര്‍ച്ചയായും വര്‍ഷങ്ങളോളം ഓര്‍മയില്‍ നില്‍ക്കുമെന്ന് ഉറപ്പ്. അവാര്‍ഡ് നിര്‍ണയിക്കുന്ന ഐസിസി വോട്ടിങ് അക്കാദമി അംഗമായ ജെപി ഡുമിനി വ്യക്തമാക്കി.

Leave a Reply