കണ്ണൂർ സ്വദേശിയായ എയർമാർഷൽ ശ്രീകുമാർ പശ്ചിമ വ്യോമസേനാ ആസ്ഥാനത്തിന്‍റെ മേധാവിയായി ചുമതലയേറ്റു

0

കണ്ണൂർ സ്വദേശിയായ എയർമാർഷൽ ശ്രീകുമാർ പശ്ചിമ വ്യോമസേനാ ആസ്ഥാനത്തിന്‍റെ മേധാവിയായി ചുമതലയേറ്റു. 1983 ഡിസംബർ 22-ന് വ്യോമസേനയിൽ യുദ്ധവൈമാനികനായി കമ്മീഷൻ ചെയ്ത എയർമാർഷൽ ശ്രീകുമാർ നാഷണൽ ഡിഫൻസ് അക്കാഡമിയിൽ നിന്നും ബിരുദം കരസ്തമാക്കിയിട്ടുണ്ട്.

ന്യൂ​ഡ​ൽ​ഹി നാ​ഷ​ണ​ൽ ഡി​ഫ​ൻ​സ് കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യ അ​ദ്ദേ​ഹം വെ​ല്ലി​ങ്ട​ണ്‍ ഡി​ഫ​ൻ​സ് സ​ർ​വീ​സ​സ് സ്റ്റാ​ഫ് കോ​ള​ജി​ൽ നി​ന്നും ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്. ഏ​ക​ദേ​ശം 5000 മ​ണി​ക്കൂ​റു​ക​ൾ വാ​യു​സേ​ന​യു​ടെ ഒ​റ്റ-​എ​ൻ​ജി​ൻ യു​ദ്ധ വി​മാ​ന​ങ്ങ​ളും പ​രി​ശീ​ല​ന വി​മാ​ന​ങ്ങ​ളും പ​റ​പ്പി​ച്ചി​ട്ടു​ള്ള എ​യ​ർ​മാ​ർ​ഷ​ൽ വി​മാ​ന പ​രി​ശീ​ല​ക​നാ​യും (ക്യാ​റ്റ്-​എ) സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ക​ണ്ണൂ​ര് ക​ല്ല്യാ​ശോ​രി സ്വ​ദേ​ശി​ക​ളാ​യ സി.​സി.​പി. ന​ന്പ്യാ​രു​ടേ​യും പ​ദ്മി​നി ന​ന്പ്യാ​രു​ടേ​യും മ​ക​നാ​ണ്. കൊ​ച്ചി സ്വ​ദേ​ശി​നി രേ​ഖ പ്ര​ഭാ​ക​ര​ന് ന​ന്പ്യാ​രാ​ണ് ഭാ​ര്യ.

Leave a Reply