Sunday, September 26, 2021

നെടുമ്പാശേരിയിൽനിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി

Must Read

കൊച്ചി: നെടുമ്പാശേരിയിൽനിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്. 160 യാത്ര ക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.

ഉ​ച്ച​യ്ക്ക് 1.20 ന് ​പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​മാ​യി​രു​ന്നു. വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​നു മു​ൻ​പ് എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നെ തു​ട​ർ​ന്ന് മും​ബൈ​യി​ൽ​നി​ന്നു​ള്ള സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ എ​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തി.

എ​ന്നാ​ൽ ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​ത്. വി​മാ​നം വൈ​കി​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News