Saturday, May 15, 2021

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളെയും അപകടത്തിൽപ്പെട്ടവരെയും സഹായിക്കാനായി എയർ ഇന്ത്യ എക്സ്പ്രസ് ഹെൽപ് ഡെസ്ക് ഇന്നുമുതൽ

Must Read

കൊണ്ടോട്ടി: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളെയും അപകടത്തിൽപ്പെട്ടവരെയും സഹായിക്കാനായി എയർ ഇന്ത്യ എക്സ്പ്രസ് ഹെൽപ് ഡെസ്ക് ഇന്നുമുതൽ തുടങ്ങും. കോഴിക്കോട് വെള്ളയിൽ ഇറോത്ത് ബിൽഡിങ്ങിലെ എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസിലാണ് ഹെൽപ്പ് ഡെസ്ക് തുടങ്ങുന്നത്.

അപകട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങൾക്കും ഓഫീസുമായി ബന്ധപ്പെടാം. തിങ്കൾ മുതൽ വെള്ളി വരെ ഓഫീസ് സമയങ്ങളിലാണ് ഡെസ്കിന്‍റെ പ്രവർത്തനം. നഷ്ടപരിഹാര അപേക്ഷകൾ തയാറാക്കാനും മറ്റു രേഖകൾ ശരിയാക്കുന്നതിനും ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു

English summary

Air India Express help desk to help relatives and victims of Karipur plane crash from today

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News