Monday, January 25, 2021

‘പേരുമാറ്റാൻ ഒരുങ്ങുന്നവരുടെ പേരാണ്​ ആദ്യം മാറ്റുന്നത്’; ​ഹൈദരാബാദ്​ നഗരത്തിന്‍റെ പേര് മാറ്റത്തിനെതിരെ ഉവൈസി

Must Read

ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ജനത്തിന് അവകാശം; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ വാഗ്ദാനങ്ങളുമായി നടൻ കമൽഹാസൻ

ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ജനത്തിന് അവകാശം; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ വാഗ്ദാനങ്ങളുമായി നടൻ കമൽഹാസൻ ചെന്നൈ: തമിഴ്നാട്ടിൽ...

കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം

കൊച്ചി: കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. പൊലീസ് മർദ്ദിച്ചതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്ന്...

മേപ്പാടിയിൽ റിസോർട്ടിൽവെച്ച് കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ച് പൂട്ടാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ തീരുമാനം

മേപ്പാടിയിൽ റിസോർട്ടിൽവെച്ച് കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ച് പൂട്ടാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ...

​ഹൈദരാബാദ്​ നഗരത്തിന്‍റെ പേരുമാറ്റാൻ ഒരുങ്ങുന്നവരുടെ പേരാണ്​ ആദ്യം മാറ്റാൻ പോകുന്നതെന്ന്​ എ​.ഐ.എം.ഐ.എം നേതാവ്​ അസദുദ്ദീൻ ഉവൈസി. ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണത്തിനിടെയായിരുന്നു യോഗി ആദിത്യനാഥ് ഹൈദരാബാദിന്റെ പേര് മാറ്റം അസാധ്യമായ ഒന്നല്ലെന്ന് പറഞ്ഞത്. തെലങ്കാനയിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ​ഹൈദരാബാദ്​ നഗരത്തെ ഭാഗ്യനഗർ എന്ന്​ പു​നർനാമകരണം ചെയ്യുമെന്നും യോഗി പ്രഖ്യാപിച്ചു. ഇതിനെതിരെയാണ് ഉവൈസിയുടെ പ്രതികരണം. പേരുമാറ്റാൻ ഉദ്ദേശിക്കുന്നവരുടെ മുഴുവൻ തലമുറയും അവസാനിച്ചാലും നഗരത്തിന്‍റെ പേര്​ മാറ്റാൻ കഴിയില്ലെന്ന് ഉവൈസി പ്രതികരിച്ചു. യോഗി ആദിത്യനാഥിന്‍റെ പേരെടുത്ത്​ പറയാതെയായിരുന്നു പരാമർശം.

നാടിന്‍റെ പേരു മാറ്റേണ്ടവർക്ക്​ ജനങ്ങൾ ഉത്തരം നൽകണം. ഹൈദരാബാദിലാണ്​ തെരഞ്ഞെടുപ്പ്​ നടക്കുന്നതെന്ന്​ തോന്നുന്നില്ല.​ പ്രധാനമന്ത്രിയെയാണ്​ തെരഞ്ഞെടുക്കുന്നതെന്ന പ്രതീതിയാണിവിടെ. ബി.ജെ.പിയുടെ തെ​രഞ്ഞെടുപ്പ്​ പ്രചരണത്തിൽ ട്രംപ്​ മാത്രമാണ്​ ഒഴിവായിട്ടുള്ളതെന്നും ഉവൈസി കൂട്ടിച്ചേർത്തു.
ചില ആളുകൾ ഹൈദരാബാദിന്‍റെ പേരുമാറ്റാൻ സാധിക്കുമോയെന്ന്​ ചോദിച്ചതായും എന്തുകൊണ്ട്​ കഴിയില്ലെന്ന്​ അവരോട്​ താൻ ചോദിച്ചതായും യോഗി ​പറഞ്ഞു. യു.പിയിൽ ബി.ജെ.പി അധികാരത്തിലെത്തിയപ്പോൾ ഫൈസാബാദിനെ അയോധ്യയെന്നും അലഹാബാദിനെ പ്രയാഗ്​ രാ​ജെന്നും പേരുമാറ്റി. പിന്നെ എന്തുകൊണ്ട്​ ഹൈദരാബാദിന്‍റെ പേരു മാറ്റിക്കൂടെന്നുമായിരുന്നു യോഗിയുടെ പരാമർശം. AIMIM leader Azaduddin Owaisi said that the names of those who are preparing to change the name of Hyderabad city will be changed first. Of Hyderabad Municipal Election

Leave a Reply

Latest News

ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ജനത്തിന് അവകാശം; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ വാഗ്ദാനങ്ങളുമായി നടൻ കമൽഹാസൻ

ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ജനത്തിന് അവകാശം; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ വാഗ്ദാനങ്ങളുമായി നടൻ കമൽഹാസൻ ചെന്നൈ: തമിഴ്നാട്ടിൽ...

കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം

കൊച്ചി: കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. പൊലീസ് മർദ്ദിച്ചതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടികൾക്ക് കൗൺസിലിങിന് വേണ്ടി...

മേപ്പാടിയിൽ റിസോർട്ടിൽവെച്ച് കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ച് പൂട്ടാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ തീരുമാനം

മേപ്പാടിയിൽ റിസോർട്ടിൽവെച്ച് കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ച് പൂട്ടാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ തീരുമാനം. പരിശോധനകൾക്ക് ശേഷം ലൈസൻസടക്കമുള്ള രേഖകൾ...

കള്ളപ്പണം വെളുപ്പിച്ച കേസിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം

കള്ളപ്പണം വെളുപ്പിച്ച കേസിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ശിവശങ്കര്‍ ജാമ്യാപേക്ഷ...

പിണറായി വിജയന്റെ കേരള പര്യടനം പരിപാടിക്കിടെ നാടകീയ രംഗങ്ങൾ; പങ്കെടുക്കാനെത്തിയ കെ പി സി സി അംഗത്തെ അറസ്റ്റ് ചെയ്‌തു

ഇടുക്കി: മുഖ്യമന്ത്രിയുടെ കേരള പര്യടനം പരിപാടിക്കിടെ ഇടുക്കിയിൽ അറസ്റ്റ്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ കെ പി സി സി അംഗം സി പി മാത്യുവിനെയാണ് പൊലീസ് ബലം പ്രയോഗിച്ച് അറസ്‌റ്റ് ചെയ്‌തത്....

More News