Sunday, September 26, 2021

താലിബാനു മുന്നിൽ ഒരിക്കലും കീഴടങ്ങില്ലെന്ന് പഞ്ച്ഷീർ പ്രവിശ്യാ നേതാവ് അഹമ്മദ് മസൂദ്

Must Read

കാബൂൾ: താലിബാനു മുന്നിൽ ഒരിക്കലും കീഴടങ്ങില്ലെന്ന് പഞ്ച്ഷീർ പ്രവിശ്യാ നേതാവ് അഹമ്മദ് മസൂദ്. താൻ പഞ്ച്ഷീറിലുണ്ടെന്നും ഇവിടെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററലായിരുന്നു അഹമ്മദ് മസൂദിന്‍റെ പ്രതികരണം.

ത​ന്നെ വ​ധി​ക്കാ​ൻ താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ​ക്കി​ടെ​യാ​ണ് അ​ഹ​മ്മ​ദ് മ​സൂ​ദി​ന്‍റെ പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​ഹ​മ്മ​ദ് മ​സൂ​ദു​മാ​യി ച​ർ​ച്ച​യ്ക്കി​ല്ലെ​ന്നും താ​ജി​ക്കി​സ്ഥാ​നി​ലെ അ​ഫ്ഗാ​ൻ അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ് സോ​ഹി​ർ അ​ഗ്ബാ​ർ സ്പു​ട്നി​ക് വാ​ർ​ത്താ ഏ​ജ​ൻ​സി​ക്കു ന​ൽ​കി​യ അ ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

താ​ലി​ബാ​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങാ​ത്ത ഏ​ക പ്ര​വി​ശ്യ​യാ​ണ് പ​ഞ്ച്ഷീ​ർ. മു​ൻ​പ് ന​ട​ന്ന യു​ദ്ധ​ങ്ങ​ളി​ലും സോവിയറ്റ് സൈ​ന്യ​ത്തി​നോ താ​ലി​ബാ​നോ പ​ഞ്ച്ഷീ​റി​ൽ ക​ട​ക്കാ​നാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ച്ഷീ​റി​ൽ താ​ലി​ബാ​ൻ ഗ​വ​ർ​ണ​റെ നി​യ​മി​ച്ചി​രു​ന്നു. മു​തി​ർ​ന്ന താ​ലി​ബാ​ൻ നേ​താ​വ് അ​മി​ർ ഖാ​ൻ മു​ത്താ​ഖി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Leave a Reply

Latest News

പാചകവാതക സിലിൻഡർ വിതരണ വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ സഹായിയെ (ഡെലിവറി ബോയി)യും മാനേജ്മെന്റു തന്നെ നിയമിക്കണമെന്ന് കളക്ടറുടെ നിർദേശം

പാചകവാതക സിലിൻഡർ വിതരണ വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ സഹായിയെ (ഡെലിവറി ബോയി)യും മാനേജ്മെന്റു തന്നെ നിയമിക്കണമെന്ന് കളക്ടറുടെ നിർദേശം. ജില്ലയിലെ എല്ലാ ഏജൻസികൾക്കും ഇതു സംബന്ധിച്ച...

More News