Tuesday, December 1, 2020

അവകാശലംഘനം: ഐസക്കിനോട് വിശദീകരണം തേടി സ്‌പീക്കർ

Must Read

വി.എസ്.എസ്.സി. മുന്‍ ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) മുന്‍ ഡയറക്ടറായിരുന്ന എസ് രാമകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം. 1972ല്‍ ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍...

മഞ്ചേരി മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികളുടെ സൂചന പണിമുടക്ക് പിന്‍വലിച്ചു

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികള്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന സൂചന പണിമുടക്ക് പിന്‍വലിച്ചു. മൂന്ന് മാസമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു സമരം പ്രഖ്യാപിച്ചത്....

കർഷക സമരം; കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ

കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ. സർക്കാർ ക്ഷണിച്ച 32 കർഷക സംഘടനകളും ചർച്ചയിൽ നിന്ന് പിന്മാറി. മുഴുവൻ കർഷക സംഘടനകളെയും ചർച്ചയ്ക്ക് വിളിക്കാതെ...

തിരുവനന്തപുരം:കിഫ്ബിക്കെതിരായ സി. എ.ജി റിപ്പോർട്ട് പുറത്തുവിട്ടതിലൂടെ നിയമസഭയുടെ അവകാശം ലംഘിച്ചെന്ന പ്രതിപക്ഷത്തിന്റെ പരാതിയിൽ ധനമന്ത്രി തോമസ് ഐസക്കിനോട് എത്രയും വേഗം വിശദീകരണം നൽകാൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടു. തീയതി പറഞ്ഞിട്ടില്ല.

ഇ.ഡിക്കെതിരായ അവകാശലംഘന നോട്ടീസ് എത്തിക്സ് കമ്മിറ്റിക്ക് റഫർ ചെയ്ത സ്പീക്കർ, പക്ഷേ ഐസക്കിന്റെ നോട്ടീസിൽ നേരിട്ട് വിശദീകരണം തേടിയതിൽ വൈരുദ്ധ്യമുണ്ടെന്ന് പ്രതിപക്ഷം പറയുന്നു.
നിയമസഭയിൽ വയ്ക്കേണ്ട അന്തിമറിപ്പോർട്ട് ചോർത്തിയ ധനമന്ത്രി അവകാശലംഘനം നടത്തിയെന്നും അടിയന്തരമായി ഇടപെടണമെന്നുമുള്ള പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ നടപടി. പുറത്തുവിട്ടത് സി.എ.ജിയുടെ അന്തിമ റിപ്പോർട്ടാണെന്ന് സമ്മതിക്കേണ്ടി വന്നതോടെയാണ് മന്ത്രി അവകാശലംഘനക്കുരുക്കിലായത്.
അടുത്ത വർഷം ആദ്യം ബഡ്ജറ്റ് സമ്മേളനത്തിൽ സി.എ.ജി റിപ്പോർട്ട് സഭയിൽ വയ്‌ക്കേണ്ടതാണ്. അതിന് മുമ്പുതന്നെ റിപ്പോർട്ട് ചോർച്ചയിൽ മന്ത്രിക്കെതിരായ നടപടി സ്‌പീക്കർ സഭയെ അറിയിക്കണം.അതേസമയം, അവകാശലംഘനത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്നും നടപടിക്രമത്തിൽ പിഴവുണ്ടെങ്കിൽ സഭയിൽ ചർച്ച ചെയ്ത് നടപടിയെടുക്കാമെന്നുമാണ് ഇന്നലെ തോമസ് ഐസക് പറഞ്ഞത്. രാജ്യത്ത് ഒരു മന്ത്രിയും ഇങ്ങനെ അവകാശലംഘനം നടത്തിയിട്ടില്ലാത്തതിനാൽ വിശദീകരണം തേടുകയല്ല, മന്ത്രിക്കെതിരെ നടപടിയെടുക്കുകയാണ് സ്പീക്കർ ചെയ്യേണ്ടതെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.വി.ഡി. സതീശന്റെ അവകാശലംഘന നോട്ടീസ് എത്തിക്സ് കമ്മിറ്റിക്ക് കൈമാറണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ കൈമാറാത്തതിനാൽ ഇന്നലെ യോഗം ചേർന്ന സമിതി മുമ്പാകെ അതെത്തിയില്ല.ശിക്ഷാ നടപടികൾമന്ത്രിയുടെ വിശദീകരണം പരിശോധിച്ച് ചട്ടലംഘനം കണ്ടാൽ സ്പീക്കർക്ക് നേരിട്ട് നടപടിയെടുക്കാം. അല്ലെങ്കിൽ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് കൈമാറി അവരുടെ ശുപാർശയനുസരിച്ച് നടപടിയെടുക്കാം. താക്കീത്, ശാസന, ഉഗ്രശാസന, സസ്പെൻഷൻ എന്നിവയാണ് ശിക്ഷ. Thiruvananthapuram: C against Kifbi. Speaker P.S. Sri Ramakrishnan asked. The date is not stated.

Leave a Reply

Latest News

വി.എസ്.എസ്.സി. മുന്‍ ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) മുന്‍ ഡയറക്ടറായിരുന്ന എസ് രാമകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം. 1972ല്‍ ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍...

മഞ്ചേരി മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികളുടെ സൂചന പണിമുടക്ക് പിന്‍വലിച്ചു

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികള്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന സൂചന പണിമുടക്ക് പിന്‍വലിച്ചു. മൂന്ന് മാസമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു സമരം പ്രഖ്യാപിച്ചത്. ശമ്പളം നല്‍കാന്‍ ഫണ്ട് അനുവദിച്ചതായി ആശുപത്രി...

കർഷക സമരം; കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ

കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ. സർക്കാർ ക്ഷണിച്ച 32 കർഷക സംഘടനകളും ചർച്ചയിൽ നിന്ന് പിന്മാറി. മുഴുവൻ കർഷക സംഘടനകളെയും ചർച്ചയ്ക്ക് വിളിക്കാതെ പങ്കെടുക്കില്ലെന്ന് പഞ്ചാബ് കിസാൻ സംഘർഷ് സമിതി...

ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനും കുടുബവും കൊവിഡ് വാക്‌സിൽ സ്വീകരിച്ചതായി റിപ്പോർട്ടുകൾ

ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനും കുടുബത്തിനും കൊവിഡ് വാക്സിന്റ പരീക്ഷണ ഘട്ടത്തിലുള്ള ഡോസ് നൽകിയതായി റിപ്പോർട്ടുകൾ. ജാപ്പനീസ് രഹസ്യാന്വേഷണ വൃത്തങ്ങ ഉദ്ധരിച്ച് യു.എസ്. അനലിസ്റ്റായ ഹാരി കസ്യാനിസ് പ്രസിദ്ധീകരിച്ച 19...

പിണറായി വിജയന്‍റേത് ഏകാധിപത്യ മനോഭാവമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

പിണറായി വിജയന്‍റേത് ഏകാധിപത്യ മനോഭാവമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷത്തോടും സ്വന്തം പാര്‍ട്ടിയോടും പിണറായി ചര്‍ച്ച ചെയ്യുന്നില്ല, അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സമരം ചെയ്തിട്ട് കാര്യമില്ല. കെ.എസ്.എഫ്.ഇ റെയ്ഡ് നടത്തിയത് പിണറായിയുടെ വിജിലന്‍സെന്നും...

More News