Friday, June 25, 2021

വീണ്ടും കൂടി; കൊച്ചിയിൽ പെട്രോൾ വില 95 രൂപ പിന്നിട്ടു; രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് ഏറ്റവും ഉയർന്ന പെട്രോൾ വില; 105.28 രൂപ

Must Read

രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു. കൊച്ചിയിൽ പെട്രോൾ വില 95 രൂപ പിന്നിട്ടു.

പെട്രോളിന് ഇന്ന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് വർധിച്ചത്. ഇതോടെയാണ് കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 95 രൂപ 13 പൈസയിൽ എത്തിയത്. ഒരു ലിറ്റർ ഡീസലിന് 91 രൂപ 58 പൈസയാണ്.

ഡൽഹിയിൽ പെട്രോൾ വില ഇതോടെ 94.76 രൂപയിലും മുംബൈയിൽ 100.98 രൂപയിലുമെത്തി. ഡീസൽ വില ഡൽഹിയിൽ 85.66 രൂപയും മുംബൈയിൽ 92.66 രൂപയുമാണ്.

നിരവധി പ്രദേശങ്ങളിലാണ് പെട്രോൾ വില നൂറ് കടന്നിരിക്കുന്നത്. രാജസ്ഥാനിലെ ശ്രീ ​ഗം​ഗാന​ഗറിലാണ് ഏറ്റവും ഉയർന്ന പെട്രോൾ വില. 105.28 രൂപയാണ് ഇവിടുത്തെ വില. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലും പെട്രോൾ വില നൂറ് പിന്നിട്ടിട്ടുണ്ട്.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News