Wednesday, October 27, 2021

ഉത്തര്‍പ്രദേശിന് പിന്നാലെ ഹരിയാനയിലും കർഷക സമരത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി

Must Read

ചണ്ഡീഗഡ്: ഉത്തര്‍പ്രദേശിന് പിന്നാലെ ഹരിയാനയിലും കർഷക സമരത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി. ബിജെപി എംപി നയബ് സൈനിയുടെ വാഹനമാണ് ഹരിയാനയിലെ അംബാലയിൽ സമരക്കാർക്ക് ഇടയിലേക്ക് ഇടിച്ചു കയറിയത്. സംഭവത്തില്‍ ഒരു കര്‍ഷകന് പരിക്കേറ്റു.

പ​രി​ക്കേ​റ്റ ക​ര്‍​ഷ​ക​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് സ​മീ​പ​ത്തു​കൂ​ടെ പോ​കു​ക​യാ​യി​രു​ന്ന എം​പി​യു​ടെ വാ​ഹ​നം ത​ന്നെ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നെ​ന്ന് പ​രി​ക്കേ​റ്റ ക​ര്‍​ഷ​ക​ന്‍ പ​റ​ഞ്ഞു. കു​രു​ക്ഷേ​ത്ര എം​പി​യാ​ണ് ന​യ​ബ് സൈ​നി.

കാ​ര്‍​ഷി​ക നി​യ​മ​ത്തി​നെ​തി​രെ ഇ​വി​ടെ ദി​വ​സ​ങ്ങ​ളാ​യി ക​ര്‍​ഷ​ക​ര്‍ സ​മ​ര​ത്തി​ലാ​ണ്. പ​രി​പാ​ടി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ്‌ എം​പി​യു​ടെ വാ​ഹ​നം ക​ര്‍​ഷ​ക​നെ ഇ​ടി​ച്ചി​ട്ട​ത്.

നേ​ര​ത്തെ ഉ​ത്ത​ര്‍​പ്ര​ദ​ശി​ലെ ല​ഖിം​പു​രി​ല്‍ ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് നേ​രെ കേ​ന്ദ്ര മ​ന്ത്രി​യു​ടെ മ​ക​ന്‍റെ വാ​ഹ​നം ഇ​ടി​ച്ചു ക​യ​റ്റി നാ​ല് ക​ര്‍​ഷ​ക​ര്‍ കൊ​ല്ലു​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ക​ന​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹ​രി​യാ​ന​യി​ലും സ​മാ​ന​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News