Thursday, December 2, 2021

പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം എൽഡിഎഫിനെതിരെയുള്ള കേസുകൾ കൂട്ടത്തോടെ പിൻവലിക്കുന്നു

Must Read

പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം എൽഡിഎഫിനെതിരെയുള്ള കേസുകൾ കൂട്ടത്തോടെ പിൻവലിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 848 കേസുകളാണ് പിൻവലിച്ചത്.

രാഷ്ട്രീയ പാർട്ടികൾ കക്ഷികളായ കേസുകൾ പിൻവലിച്ചതിന്റെ പട്ടിക ഇങ്ങനെ: എൽഡിഎഫ്– 848, യുഡിഎഫ്– 55, ബിജെപി –15, എസ്ഡിപിഐ– 5, പിഡിപി– 2, എഎപി–1. എൽഡിഎഫും യുഡിഎഫും ഉൾപ്പെട്ട 2 കേസും എൽഡിഎഫും ബിജെപിയും ഒരുമിച്ചുൾപ്പെട്ട 2 കേസുമുണ്ട്.

ഇതു മാത്രമല്ല കഴിഞ്ഞ 5 വർഷത്തിനിടെ പിൻവലിച്ചത് മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെട്ട 128 കേസുകളാണ്. മന്ത്രിമാർക്കെതിരായ 12 കേസും എംഎൽഎമാർക്കെതിരെയുള്ള 94 കേസും പിൻവലിച്ചു. ഇതിനു പുറമേ, മന്ത്രിമാരും എംഎൽഎമാരും ഒരുമിച്ചുള്ള 22 കേസുകളും. ആകെ 150 കേസുകൾ പിൻവലിക്കാനാണു സർക്കാർ ആവശ്യപ്പെട്ടതെന്നു നിയമസഭയിൽ കെ.കെ.രമയുടെ ചോദ്യത്തിനു മുഖ്യമന്ത്രി മറുപടി നൽകി. പിൻവലിച്ചതിൽ 2007 മുതലുള്ള കേസുകളുണ്ട്.

മന്ത്രിമാരിൽ, വി.ശിവൻകുട്ടി ഉൾപ്പെട്ട കേസുകളാണ് ഏറ്റവുമധികം പിൻവലിച്ചത്. ശിവൻകുട്ടിക്കെതിരായ 13 കേസുകൾ പിൻവലിച്ചു. തൊട്ടുപിന്നിൽ ആർ.ബിന്ദു(7)വും പിണറായി വിജയനു(6)മാണ്.

എംപിമാരും എംഎൽമാരും പ്രതികളായ മുപ്പത്തിയാറ് ക്രിമിനൽ കേസ്സുകൾ ഹൈക്കോടതിയുടെ അനുമതിയില്ലാതെയാണ് പിൻവലിച്ചത്. 2020 സെപ്റ്റംബർ 16നും 2021 ജൂലൈ 31നും ഇടയിലാണ് കേസ്സുകൾ പിൻവലിച്ചതെന്ന് കേരള ഹൈക്കോടതി രജിസ്ട്രാർ ജനറൽ സോഫി തോമസ് സുപ്രീംകോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരുന്നു.

ക്രിമിനൽ നടപടി ചട്ടത്തിലെ 321ആം വകുപ്പ് പ്രകാരം തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ നിന്ന് 16 ക്രിമിനൽ കേസുകളും, ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി നാലിൽ നിന്ന് 10 കേസ്സുകളുമാണ് ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിച്ചത്. തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് അഞ്ച് കേസുകളും, കണ്ണൂർ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് നാല് കേസുകളും മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ഒരു കേസ്സും ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിച്ചെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

ജനപ്രതിനിധികൾ ഉൾപ്പെട്ട ക്രിമിനൽ കേസുകളുടെ നടപടികൾ സംബന്ധിച്ച വിശദശാംശങ്ങളും ഹൈക്കോടതി രജിസ്ട്രാർ ജനറൽ സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

എംപി മാരും എംഎൽഎമാരും ഉൾപ്പെട്ട ക്രിമിനൽ കേസ്സുകളുടെ വിചാരണയ്ക്ക് സജ്ജമാക്കിയ എറണാകുളത്തെ സ്പെഷ്യൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിൽ 170 കേസുകളുടെ വിചാരണയാണ് നിലവിൽ പൂർത്തിയാക്കാനായി ഉള്ളത്. പ്രത്യേക കോടതിയിലെ നാല് ജഡ്ജിമാരിൽ മൂന്ന് പേരുടെ കോടതി മുറിയിലും വിചാരണ നടത്തുന്നതിന് വീഡിയോ കോൺഫെറൻസ് സംവിധാനം സജ്ജീകരിച്ചിട്ടുണ്ടെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. വിവിധ മജിസ്ട്രേറ്റ് കോടതികളുടെ പരിഗണനയിൽ ഉള്ള 381 കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News