ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മില്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു. ചര്‍ച്ച നടക്കുന്നത് കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മിലാണെന്നും തനിക്ക് പ്രശ്നപരിഹാരം നടത്താന്‍ സാധിക്കില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അമരിന്ദര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
‘നിയമങ്ങള്‍ക്ക് എതിരായ എന്റെ വിയോജിപ്പ് ഞാന്‍ ആഭ്യന്തരമന്ത്രിയെ അറിയിച്ചു. എന്റെ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും രാജ്യത്തിന്റെ സുരക്ഷയെയും ബാധിക്കുന്ന ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു’- അദ്ദേഹം പറഞ്ഞു.
ഗ്രാമച്ചന്തകളും താങ്ങുവിലയും നിലനിര്‍ത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അമരിന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചുവെന്ന് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കര്‍ഷക സമരം അവസാനിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി തുറന്ന മനസ്സോടെ കര്‍ഷകരെ കേള്‍ക്കണമെന്നും അമരിന്ദര്‍ ആവശ്യപ്പെട്ടായി മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
English summary
After the meeting, Amarinder Singh said that the discussion was between the farmers and the central government and that he could not resolve the issue.