ഈരാറ്റുപേട്ട: നായയെ കെട്ടിവലിച്ച സംഭവത്തിന് പിന്നാലെ, മോഷ്ടിച്ച പോത്തിനെ വാഹനത്തില്‍ കെട്ടിവലിച്ച് മോഷ്ടാക്കളുടെ ക്രൂരത. തീക്കോയി ഒറ്റയിട്ടിയിലാണ് സംഭവം.അവശനിലയിലായ പോത്തിനെ ഉപേക്ഷിച്ചനിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. കശാപ്പിന് കൊണ്ടുവന്ന പോത്തിനെയാണ് മോഷ്ടിക്കാന്‍ ശ്രമം നടന്നത്.
വെള്ളാതോട്ടത്തില്‍ ജോജിയുടേതായിരുന്നു പോത്ത്.റോഡരികില്‍ കെട്ടിയിരുന്ന പോത്തിനെ വ്യാഴാഴ്ച പുലര്‍ച്ച മൂന്നോടെയാണ് കടത്തിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. വാഹനത്തിൽ കയറാതിരുന്നതിനെത്തുടർന്ന് പോത്തിനെ വാഹനത്തിെൻറ പിന്നിൽ കയർ കെട്ടി വലിക്കുകയായിരുന്നു.
അര കിലോമീറ്ററോളം വാഹനത്തില്‍ കെട്ടിവലിച്ച ശേഷം പോത്തിനെ റോഡരികില്‍ ഉപേക്ഷിച്ച് സംഘം കടന്നു. പൊലീസ് അേന്വഷണം ആരംഭിച്ചു.
English summary
After the incident where the dog was tied up, the thieves tied the stolen buffalo to the vehicle and the cruelty of the thieves