പനാജി: ഐഎസ്എൽ ഫുട്ബോളിൽ മിന്നും ഫോം തുടർന്ന് മുംബൈ സിറ്റി. ബംഗളൂരു എഫ്സിക്കെതിരായ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മുംബൈ ജയിച്ചു.
മുംബൈയ്ക്കായി മൗതഡ ഫാളും ബിപിൻ സിംഗും ഗോൾ നേടിയപ്പോൾ സുനിൽ ഛേത്രി ബംഗളൂരുവിന്റെ ആശ്വാസ ഗോൾ നേടി. ബംഗളൂരു ഗോളി ഗുർപ്രീത് സിംഗിന്റെ സെൽഫ് ഗോളായിരുന്നു മുംബൈയുടെ മൂന്നാം ഗോൾ.
ആദ്യ 15 മിനിറ്റിൽ തന്നെ മുംബൈ രണ്ടു ഗോൾ അടിച്ച് മത്സരം വരുതിയിലാക്കിയിരുന്നു. മൗതഡ ഫാളിലൂടെ (9) മുന്നിൽകടന്ന മുംബൈക്കായി ബിപിൻ സിംഗ് (15) ലീഡ് ഉയർത്തി.
സുനിൽ ഛേത്രി (79) പെനൽറ്റിയിലൂടെ ബംഗളൂരുവിനായി ഒരു ഗോൾ മടക്കിയെങ്കിലും ഗോളി ഗുർപ്രീത് സിംഗിന്റെ (84) സെൽഫ് ഗോൾ മുംബൈ സിറ്റിയുടെ ജയം 3-1 ആക്കി. 22 പോയിന്റുമായി മുംബൈ തലപ്പത്ത് തിരിച്ചെത്തി. ബഗാൻ (20 പോയിന്റ്) ആണ് രണ്ടാമത്.
English summary
After the glittering form in ISL football, Mumbai c