Thursday, July 29, 2021

സ്റ്റാർ സിംഗറിൽ നിന്ന് ഇറങ്ങിയത് ശേഷം, നല്ല പാട്ട് പാടാനോ നല്ല പാട്ട് പാടിത്തരാനോ സാധിച്ചില്ല; അല്ലെങ്കിൽ എനിക്ക് അങ്ങനത്തെ ഒരു സോംഗ് കിട്ടിയതില്ല; ആ ഒരു വേദനയോട് കൂടി ഇവിടെ നിന്ന് പോകുമോ എന്നുപോലും ചിന്തിച്ച സമയം ഉണ്ടായിരുന്നു, അത്രയും ബുദ്ധിമുട്ടായിരുന്നു കൊവിഡ്; ഐഡിയാ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനം കവർന്ന ജോബി ജോൺ

Must Read

ഐഡിയാ സ്റ്റാർ സിം​ഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനം കവർന്ന ​ഗായകനാണ് ജോബി ജോൺ. ഷോയുടെ നാലാം സീസണിൽ ഒരു കോടിരൂപയുടെ സമ്മാനം നേടിയതിനുശേഷം ജോബിയെപ്പറ്റി കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പ്രേക്ഷകർക്ക് ലഭ്യമായിരുന്നില്ല. മറ്റ് പല മത്സരാർത്ഥികളെയും പല വേദികളിലും കാണാൻ കഴിഞ്ഞപ്പോഴും ഈ പ്രിയപ്പെട്ട കലാകാരൻ അത്രത്തോളം സജീവമായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്നാൽ ഇന്ന് ജോബിയു‍ടെ അവസ്ഥ ഏറെ വേദനാജനകമാണ്. സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച ലെെവിൽ ഇന്നത്തെ തന്റെ അവസ്ഥയും നല്ലപാട്ട് പ്രേക്ഷകർക്ക് നൽകാൻ കഴിയാത്തതിന്റെ കാരണവും ജോബി പങ്കുവച്ചു.

കൊവിഡ് ബാധ തന്റെ ലം​ഗ്സിനെ എഫക്ട് ചെയ്തതായി ജോബി വീഡിയോയിൽ പറയുന്നു. കൊവിഡ് വന്ന് പോയെങ്കിലും പോസ്റ്റ് സിംപ്റ്റംസ് പ്രത്യക്ഷപ്പെടുകയായിരുന്നു. അത് പോലെ തന്നെ ന്യൂമോണിയ കുറച്ചധികം വന്നിരുന്നു. ബ്രീതിംഗിന്റെയും ചെറുതായിട്ട് ശ്വാസംമുട്ടലിന്റെയും ബുദ്ധിമുട്ടും ഉണ്ടായിരുന്നു. ഇപ്പോൾ റിനയ് മെഡിസിറ്റിയിൽ അഡ്‌മിറ്റ് ആണ് താനെന്നും ജോബി വ്യക്തമാക്കി.

സ്റ്റാർ സിംഗറിൽ നിന്ന് ഇറങ്ങിയത് ശേഷം, നല്ല പാട്ട് പാടാനോ നല്ല പാട്ട് പാടിത്തരാനോ സാധിച്ചില്ല. അല്ലെങ്കിൽ എനിക്ക് അങ്ങനത്തെ ഒരു സോം​ഗ് കിട്ടിയതില്ല. ആ ഒരു വേദനയോട് കൂടി ഇവിടെ നിന്ന് പോകുമോ എന്നുപോലും ചിന്തിച്ച സമയം ഉണ്ടായിരുന്നു. അത്രയും ബുദ്ധിമുട്ടായിരുന്നു കൊവിഡ്. നമുക്ക് അറിയാം കുറേ പേർക്കൊക്കെ അത് വന്ന് മാറിമറിഞ്ഞു പോകുമായിരിക്കും. എന്നാൽ ചിലർക്ക് അത് വരുന്നത് വളരെ ഭീകരമായ രീതിയിൽ ആണ്. ഇത് പറയാൻ കാരണം രണ്ട് കൊല്ലമായി എന്റെ കുഞ്ഞുങ്ങളെ പുറത്ത് പോലും ഇറക്കാറില്ല, അത്രയും ശ്രദ്ധിച്ചാണ് ഞാൻ നടന്നത്, എന്നിട്ടാണ് ഈ അവസ്ഥയിലൂടെ പോവേണ്ടി വന്നതെന്നും ജോബി പറയുന്നു.

Leave a Reply

Latest News

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ. കോടതിയിൽ വ്യാജമായി പ്രാക്ടീസ് നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ ഹൈക്കോടതിയിൽ...

More News