Home India വിവാഹ വിരുന്നിൽ ഭക്ഷണത്തില്‍ തുപ്പിയിട്ട ശേഷം പാചകം ചെയ്യുന്ന പാചകക്കാരനെ കയ്യോടെ പിടികൂടി

വിവാഹ വിരുന്നിൽ ഭക്ഷണത്തില്‍ തുപ്പിയിട്ട ശേഷം പാചകം ചെയ്യുന്ന പാചകക്കാരനെ കയ്യോടെ പിടികൂടി

0

മീററ്റ്: വിവാഹ വിരുന്നിൽ ഭക്ഷണത്തില്‍ തുപ്പിയിട്ട ശേഷം പാചകം ചെയ്യുന്ന പാചകക്കാരനെ കയ്യോടെ പിടികൂടി. പാചകക്കാരൻ തന്തൂരി റൊട്ടിയിൽ തുപ്പുന്ന വിഡിയോ പുറത്ത്വന്നു. സമൂഹ മാധ്യമങ്ങളിൽ വിഡിയോ വൈറലായതോടെ പാചകക്കാരൻ സുഹൈലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉത്തർപ്രദേശിലെ മീററ്റിലാണ്​ സംഭവം. തന്തൂരി അടുപ്പിൽ വേവിക്കാൻ വെക്കുന്നതിന്​ മുമ്പ്​ റൊട്ടിയിൽ തുപ്പുന്നതാണ്​ വിഡിയോയിലുള്ളത്. പാചകക്കാരൻ റൊട്ടിയിൽ തുപ്പുന്നത്​ ശ്രദ്ധയിൽപ്പെട്ടതോടെ വിവാഹചടങ്ങിൽ പ​ങ്കെടുക്കാനെത്തിയ ഒരാൾ വിഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു.

പകർച്ചവ്യാധികൾ ഉൾപ്പെടെ വ്യാപിക്കുന്ന ഈ സമയത്ത്​ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ പൊലീസ്​ നടപടി സ്വീകരിക്കണമെന്ന്​ സമൂഹ മാധ്യമങ്ങളിൽ ആവശ്യമുയർന്നിരുന്നു.

അതേ സമയം പ്രതിയെ അറസ്റ്റ് ചെയ്ത എല്‍എല്‍ആര്‍എം പൊലീസ് സ്റ്റേഷന് മുന്നില്‍ ചില സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി.

English summary

After spitting on food at the wedding party, the cook grabbed the cook by the hand

NO COMMENTS

Leave a Reply