Sunday, December 5, 2021

ദക്ഷിണാഫ്രിക്കയ്‌ക്കു പിന്നാലെ റഷ്യയുടെ സ്‌പുട്‌നിക്‌ വി കോവിഡ്‌ പ്രതിരോധ വാക്‌സിന്‍ ഉപേക്ഷിച്ച്‌ നമീബിയയും

Must Read

ജോഹാനസ്‌ബര്‍ഗ്‌: ദക്ഷിണാഫ്രിക്കയ്‌ക്കു പിന്നാലെ റഷ്യയുടെ സ്‌പുട്‌നിക്‌ വി കോവിഡ്‌ പ്രതിരോധ വാക്‌സിന്‍ ഉപേക്ഷിച്ച്‌ നമീബിയയും.
സ്‌പുട്‌നിക്‌ വാക്‌സിന്‍ സ്വീകരിക്കുന്ന പുരുഷന്‍മാരില്‍ എച്ച്‌.ഐ.വി. ബാധയ്‌ക്കുള്ള സാധ്യതയേറുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ്‌ ദക്ഷിണാഫ്രിക്ക സ്‌പുട്‌നിക്‌ ഉപയോഗം നിര്‍ത്തിയത്‌. ഇതിനു പിന്നാലെയാണ്‌ ഇതേ കാരണത്താല്‍ നമീബിയയും സ്‌പുട്‌നിക്‌ വി വാക്‌സിന്‍ ഉപേക്ഷിച്ചത്‌. അടിയന്തര ഉപയോഗത്തിനുള്ള വാക്‌സിനുകളുടെ പട്ടികയില്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തുന്നതുവരെ സ്‌പുട്‌നിക്കിന്റെ ഉപയോഗം നിര്‍ത്തിവയ്‌ക്കുന്നതായി നമീബിയന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. സ്‌പുട്‌നിക്‌ സ്വീകരിച്ച പുരുഷന്‍മാരില്‍ എച്ച്‌.ഐ.വി. ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ്‌ തീരുമാനമെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.
എന്നാല്‍, എച്ച്‌.ഐ.വി. സംബന്ധിച്ച ആശങ്ക അടിസ്‌ഥാനരഹിതമാണെന്നും ഇക്കാര്യം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നുമാണ്‌ റഷ്യയുടെ വിശദീകരണം. സെര്‍ബിയയുടെ സഹായത്തോടെ 30,000 ഡോസ്‌ സ്‌പുട്‌നിക്‌ വാക്‌സിനാണ്‌ നമീബിയയ്‌ക്കു കൈമാറിയത്‌. എന്നാല്‍, ഇതില്‍ 120 ഡോസ്‌ മാത്രമേ വിതരണം ചെയ്‌തിട്ടുള്ളൂവെന്നാണു സൂചന.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News