Wednesday, September 23, 2020

പെണ്‍കുട്ടികളുടെ പേരും ചിത്രവുമുളള ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ചുകൊണ്ടാണ് തട്ടിപ്പുകാര്‍ പണി തുടങ്ങുന്നത്. സൗഹൃദാഭ്യര്‍ഥന അംഗീകരിക്കുന്നവര്‍ക്ക് പിന്നെ ഇന്‍ബോക്‌സില്‍ സന്ദേശങ്ങള്‍ വന്നു തുടങ്ങും. അശ്ലീല സംഭാഷണങ്ങളിലൂടെ അടുപ്പം സ്ഥാപിച്ചാല്‍ വീഡിയോ കോളില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച് വിശ്വാസമാര്‍ജിക്കും.പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പുരുഷന്‍മാര്‍ തന്നെയാണ് ഈ തട്ടിപ്പും നടത്തുന്നത്. സ്ത്രീകളാണ് മറുതലയ്ക്കലെന്ന് തെറ്റിദ്ധരിച്ച് പലരും സ്വന്തം നഗ്‌നദൃശ്യങ്ങളും പങ്കുവയ്ക്കും. ഈ ദൃശ്യങ്ങളുപയോഗിച്ചാണ് പിന്നെ വിലപേശല്‍; ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുന്ന സംഘത്തിനെതിരെ അന്വേഷണം തുടങ്ങി

Must Read

ഒമാനിൽ പൊതുഗതാഗതം പുനരാരംഭിക്കുന്നു

മസ്ക്കറ്റ്: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച പൊതുഗതാഗത മേഖലയില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. സെപ്റ്റംബര്‍ 27 മുതല്‍ വീണ്ടും ഗതാഗത സംവിധാനങ്ങള്‍ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഒമാനെന്ന് ഗതാഗത,...

സാലറി കട്ടിന് ജീവനക്കാര്‍ക്ക് മുന്നില്‍ മൂന്ന് നിര്‍ദ്ദേശങ്ങള്‍വച്ച് സർക്കാർ

തിരുവനന്തപുരം: ശബളം പിടിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ സാലറി കട്ടിന് ജീവനക്കാര്‍ക്ക് മുന്നില്‍ മൂന്ന് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചു. ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍...

നയതന്ത്ര പാഴ്സൽ സ്വ‍ർണക്കടത്തു കേസിൽ അറസ്റ്റിലായ പല പ്രതികളും ബെനാമികളാണെന്ന് ആദായ നികുതി വകുപ്പ്

കൊച്ചി: നയതന്ത്ര പാഴ്സൽ സ്വ‍ർണക്കടത്തു കേസിൽ അറസ്റ്റിലായ പല പ്രതികളും ബെനാമികളാണെന്ന് ആദായ നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തി. പ്രതികളായ സ്വപ്ന...

തിരുവനന്തപുരം: സ്ത്രീകളെന്ന വ്യാജേന ഫേസ്ബുക്കില്‍ സൗഹൃദം സ്ഥാപിച്ച ശേഷം വീഡിയോ കോളിലൂടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുന്ന സംഘത്തിനെതിരെ അന്വേഷണം തുടങ്ങി.

തിരുവനന്തപുരം സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.കേസില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തട്ടിപ്പു നടത്തുന്ന ഉത്തരേന്ത്യന്‍ ലോബിയെ കണ്ടെത്തിയിട്ടുണ്ട്.തട്ടിപ്പുകാരെ അറസ്റ്റ് ചെയ്യാന്‍ വിവിധ സംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹായം കേരള പൊലീസ് തേടിയിട്ടുണ്ട്. അപരിചിതമായ ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ നിന്നെത്തുന്ന സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ഇതിനകം നൂറിലധികം പേര്‍ കബളിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തിയതോടെ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി.

പെണ്‍കുട്ടികളുടെ പേരും ചിത്രവുമുളള ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ചുകൊണ്ടാണ് തട്ടിപ്പുകാര്‍ പണി തുടങ്ങുന്നത്. സൗഹൃദാഭ്യര്‍ഥന അംഗീകരിക്കുന്നവര്‍ക്ക് പിന്നെ ഇന്‍ബോക്‌സില്‍ സന്ദേശങ്ങള്‍ വന്നു തുടങ്ങും. അശ്ലീല സംഭാഷണങ്ങളിലൂടെ അടുപ്പം സ്ഥാപിച്ചാല്‍ വീഡിയോ കോളില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച് വിശ്വാസമാര്‍ജിക്കും.

പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പുരുഷന്‍മാര്‍ തന്നെയാണ് ഈ തട്ടിപ്പും നടത്തുന്നത്. സ്ത്രീകളാണ് മറുതലയ്ക്കലെന്ന് തെറ്റിദ്ധരിച്ച് പലരും സ്വന്തം നഗ്‌നദൃശ്യങ്ങളും പങ്കുവയ്ക്കും. ഈ ദൃശ്യങ്ങളുപയോഗിച്ചാണ് പിന്നെ വിലപേശല്‍. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ കോള്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിയാവും. ഈ ഭീഷണിയില്‍ കുടുങ്ങിയവരുടെ പണമാണ് പോയത്.

ഇത്തരത്തില്‍ നഗ്‌ന വീഡീയോ കോളിലേര്‍പ്പെട്ട നൂറോളം പേരാണ് സംസ്ഥാനത്ത് തട്ടിപ്പു സംഘത്തിന്റെ ഇരകളായത്.അപമാനം ഭയന്ന് പരാതി പറയുന്നവര്‍ കേസ് നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് പൊലീസ് പറയുന്നു. പണം നഷ്ടപ്പെട്ടവരില്‍ ഏറെയും ഉന്നത സാമ്പത്തിക പശ്ചാത്തലമുളളവരാണെന്നതാണ് മറ്റൊരു പ്രത്യേകത.

English summary

After making friends on Facebook under the guise of being women, they started an investigation against the gang who copied nude pictures through video calls and blackmailed and extorted money.

Leave a Reply

Latest News

ഒമാനിൽ പൊതുഗതാഗതം പുനരാരംഭിക്കുന്നു

മസ്ക്കറ്റ്: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച പൊതുഗതാഗത മേഖലയില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. സെപ്റ്റംബര്‍ 27 മുതല്‍ വീണ്ടും ഗതാഗത സംവിധാനങ്ങള്‍ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഒമാനെന്ന് ഗതാഗത,...

സാലറി കട്ടിന് ജീവനക്കാര്‍ക്ക് മുന്നില്‍ മൂന്ന് നിര്‍ദ്ദേശങ്ങള്‍വച്ച് സർക്കാർ

തിരുവനന്തപുരം: ശബളം പിടിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ സാലറി കട്ടിന് ജീവനക്കാര്‍ക്ക് മുന്നില്‍ മൂന്ന് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചു. ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളില്‍ ഇന്ന് വൈകിട്ടോടെ...

നയതന്ത്ര പാഴ്സൽ സ്വ‍ർണക്കടത്തു കേസിൽ അറസ്റ്റിലായ പല പ്രതികളും ബെനാമികളാണെന്ന് ആദായ നികുതി വകുപ്പ്

കൊച്ചി: നയതന്ത്ര പാഴ്സൽ സ്വ‍ർണക്കടത്തു കേസിൽ അറസ്റ്റിലായ പല പ്രതികളും ബെനാമികളാണെന്ന് ആദായ നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തി. പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത്, സന്ദീപ് നായർ,...

ഭീകരർക്കുള്ള ആയുധങ്ങൾ ഡ്രോണുകളുടെ സഹായത്തോടെ പാക്കിസ്ഥാൻ വിതരണം ചെയ്യുന്നതായി ജമ്മുകശ്മീർ പൊലീസ്

ശ്രീനഗർ∙ ഭീകരർക്കുള്ള ആയുധങ്ങൾ ഡ്രോണുകളുടെ സഹായത്തോടെ പാക്കിസ്ഥാൻ വിതരണം ചെയ്യുന്നതായി ജമ്മുകശ്മീർ പൊലീസ്. രാത്രിയിൽ നിയന്ത്രണരേഖയിൽ എത്തിച്ച് ആയുധങ്ങൾ താഴേയ്ക്ക് ഇട്ടുകൊടുക്കുകയാണ്. കഴിഞ്ഞ രാത്രി അക്നൂർ ഗ്രാമത്തിൽ നിന്ന് ഇത്തരത്തിൽ...

അഞ്ചലിൽ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു; ബന്ധുവായ 35വയസ്സുകാരൻ അഞ്ചൽ പോലീസിൻ്റെ പിടിയിൽ

കൊല്ലം: അഞ്ചലിൽ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു. ബന്ധുവായ 35വയസ്സുകാരനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. അഞ്ചൽ സ്വദേശിനിയായ ഏഴുവയസുകാരിയെ അമ്മയുടെ ബന്ധുവായ...

More News