Monday, September 28, 2020

പൂഴ്ത്തിയ ഫയൽ എത്തി : ശിവശങ്കറിനെതിരെ വിജിലൻസ് അന്വേഷണം ഉടൻ

Must Read

പൊതുമേഖല സ്ഥാപനങ്ങളെ സ്വകര്യവൽക്കരിക്കുന്നത് അവസാനിപ്പിക്കുക,കേന്ദ്ര സർവ്വീസുകളിൽ ഒഴിവുള്ള 8 ലക്ഷം തസ്തികയിൽ നിയമനങ്ങൾ നടത്തുക,ഭഗത് സിങ് നാഷണൽ എംപ്ലോയ്മെന്റ് ആക്ട് നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.വൈ.എഫ് പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം

പെരുമ്പാവൂർ: എ.ഐ.വൈ.എഫ് പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പൊതുമേഖല സ്ഥാപനങ്ങളെ സ്വകര്യവൽക്കരിക്കുന്നത് അവസാനിപ്പിക്കുക,കേന്ദ്ര സർവ്വീസുകളിൽ ഒഴിവുള്ള 8 ലക്ഷം തസ്തികയിൽ നിയമനങ്ങൾ...

പത്തു വർഷമായി ഡൊണാള്‍ഡ് ട്രംപ് ഇതുവരെ നികുതി അടച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട്; ആകെ അടച്ചത് 750 ഡോളര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട 2016-2017 വര്‍ഷങ്ങളില്‍ അല്ലാതെ ഡൊണാള്‍ഡ് ട്രംപ് ഇതുവരെ നികുതി അടച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട്. ന്യൂയോര്‍ക് ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്....

ഗൂഗിള്‍ മീറ്റ് പരിധികളില്ലാത്ത സൗജന്യ സേവനം നിർത്തുന്നു

ഇനി പരിധികളില്ലാതെ സൗജന്യ സേവനം നല്‍കേണ്ടതില്ലെന്ന് ഗൂഗിള്‍ മീറ്റ് തീരുമാനം. സെപ്തംബര്‍ 30 ന് ശേഷം സൗജന്യ സേവനം 60 മിനിറ്റായി നിജപ്പെടുത്താനാണ് തീരുമാനം. ഏപ്രിലില്‍...

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയല്‍ 26 ദിവസം പൂഴ്‌ത്തിവച്ചശേഷം, ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസിനു മുന്നിലെത്തി. കഴിഞ്ഞ 26ന് വൈകിട്ട് ആഭ്യന്തര സെക്രട്ടറിയുടെ പേരെഴുതിയ സീല്‍ഡ് കവറില്‍ കോണ്‍ഫിഡന്‍ഷ്യല്‍ (അതീവ രഹസ്യം) എന്നു രേഖപ്പെടുത്തി വിജിലന്‍സ് ആസ്ഥാനത്തു നിന്ന് ഫയലെത്തിക്കുകയായിരുന്നു.

ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ടുള്ള ഫയല്‍ പൂഴ്‌ത്തിയതായി കേരളകൗമുദി ആഗസ്റ്റ് 11ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ട ശേഷമാണ് ഫയല്‍ പൊങ്ങിയത്. ഇത്തരം ഫയലുകള്‍ അസി.ലീഗല്‍ അഡ്വൈസര്‍, പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ എന്നിവരുടെ നിയമോപദേശം സഹിതമാണ് ആഭ്യന്തരസെക്രട്ടറിക്ക് കൈമാറേണ്ടത്.

ഈ ഫയലില്‍ നിയമോപദേശം ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ ഫയല്‍ അന്നുതന്നെ ആഭ്യന്തരസെക്രട്ടറി വിജിലന്‍സ് ആസ്ഥാനത്തേക്ക് തിരിച്ചയച്ചു. ശിവശങ്കറിനെതിരെ കേസെടുക്കാമെന്ന പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം സഹിതം അടുത്ത ദിവസം ഫയല്‍ തിരിച്ചെത്തിച്ചു. ഫയല്‍ തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എറണാകുളം സ്വദേശി ചെഷൈര്‍ ടാര്‍സണ്‍ എന്നിവരുടെ പരാതികളെത്തുടര്‍ന്നാണ് ശിവശങ്കറിനെതിരെ അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയത്. സ്വപ്‌നാ സുരേഷിന്റേതടക്കമുള്ള ഐ.ടിവകുപ്പിലെ വഴിവിട്ട നിയമനങ്ങളും കണ്‍സള്‍ട്ടന്‍സി കരാറുകളുമാണ് പ്രധാനം. ബെവ്ക്യൂ ആപ്, സ്‌പ്രിന്‍ക്ലര്‍ ഇടപാടുകള്‍ എന്നിവ അന്വേഷിക്കണമെന്നും പരാതിയിലുണ്ട്. യോഗ്യതയില്ലാത്ത സ്വപ്നയെ ഒരു ലക്ഷത്തിലേറെ രൂപ ശമ്ബളത്തില്‍ പ്രോജക്‌ട് മാനേജരായി നിയമിച്ച്‌ 12 മാസം ശമ്ബളം നല്‍കിയതിലൂടെ ഖജനാവിന് നഷ്ടമുണ്ടായതിനാല്‍ അഴിമതിനിരോധനനിയമത്തിന്റെ പരിധിയില്‍ വരും.

English summary

After hoarding the file seeking permission for a vigilance probe against the Chief Minister’s Principal Secretary M Shivashankar for 26 days, it came before Home Secretary TK Jose. On the evening of the 26th, a file was sent from the Vigilance headquarters stating “Confidential” in a sealed cover bearing the name of the Home Secretary.

Leave a Reply

Latest News

പൊതുമേഖല സ്ഥാപനങ്ങളെ സ്വകര്യവൽക്കരിക്കുന്നത് അവസാനിപ്പിക്കുക,കേന്ദ്ര സർവ്വീസുകളിൽ ഒഴിവുള്ള 8 ലക്ഷം തസ്തികയിൽ നിയമനങ്ങൾ നടത്തുക,ഭഗത് സിങ് നാഷണൽ എംപ്ലോയ്മെന്റ് ആക്ട് നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.വൈ.എഫ് പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം

പെരുമ്പാവൂർ: എ.ഐ.വൈ.എഫ് പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പൊതുമേഖല സ്ഥാപനങ്ങളെ സ്വകര്യവൽക്കരിക്കുന്നത് അവസാനിപ്പിക്കുക,കേന്ദ്ര സർവ്വീസുകളിൽ ഒഴിവുള്ള 8 ലക്ഷം തസ്തികയിൽ നിയമനങ്ങൾ...

പത്തു വർഷമായി ഡൊണാള്‍ഡ് ട്രംപ് ഇതുവരെ നികുതി അടച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട്; ആകെ അടച്ചത് 750 ഡോളര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട 2016-2017 വര്‍ഷങ്ങളില്‍ അല്ലാതെ ഡൊണാള്‍ഡ് ട്രംപ് ഇതുവരെ നികുതി അടച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട്. ന്യൂയോര്‍ക് ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 750 ഡോളര്‍ മാത്രമാണ് നികുതി ഇനത്തില്‍...

ഗൂഗിള്‍ മീറ്റ് പരിധികളില്ലാത്ത സൗജന്യ സേവനം നിർത്തുന്നു

ഇനി പരിധികളില്ലാതെ സൗജന്യ സേവനം നല്‍കേണ്ടതില്ലെന്ന് ഗൂഗിള്‍ മീറ്റ് തീരുമാനം. സെപ്തംബര്‍ 30 ന് ശേഷം സൗജന്യ സേവനം 60 മിനിറ്റായി നിജപ്പെടുത്താനാണ് തീരുമാനം. ഏപ്രിലില്‍ തന്നെ ഇക്കാര്യം കമ്ബനി വ്യക്തമാക്കിയതാണ്. മഹാമാരിക്കാലത്ത്...

കാര്‍ഷിക നിയമത്തിനെതിരെ സമരം നയിക്കാൻ രാഹുല്‍ ഗാന്ധി പഞ്ചാബിൽ എത്തുമെന്ന് റിപ്പോർട്ട്‌

  ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന പഞ്ചാബിലെ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുമെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ നേതൃത്വം നല്‍കുന്ന പ്രതിഷേധ പരിപാടി ഈ ആഴ്ചയാകും നടക്കുക...

കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ പഞ്ചാബ് മുഖ്യമന്ത്രിയുടെ ധര്‍ണ

ചണ്ഡിഗഡ്: കേന്ദ്ര സര്‍ക്കാറിന്‍റെ വിവാദ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ പഞ്ചാബ് മുഖ്യമന്ത്രിയുടെ ധര്‍ണ. ഷഹിദ് ഭഗത് സിങ് നഗറിലെ ഘത്കാര്‍ കാലനിലാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ധര്‍ണ ഇരിക്കുന്നത്....

More News