Sunday, September 26, 2021

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുവതി കാമുകന്റെ വീട്ടിലെത്തി ജീവനൊടുക്കി

Must Read

കുട്ടനാട്:പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുവതി കാമുകന്റെ വീട്ടിലെത്തി ജീവനൊടുക്കി. ബംഗാളില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശിനിയാണ് സഹപ്രവര്‍ത്തകനായിരുന്ന നെടുമുടി സ്വദേശിയുടെ വീട്ടിലെത്തി ഉറക്കഗുളിക കഴിച്ച്‌ മരിച്ചത്.

വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.

9 വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്ന യുവതി കഴിഞ്ഞദിവസം സഹോദരന്റെ ഭാര്യയുമൊത്ത് ആലപ്പുഴ നഗരത്തിലെത്തി ഷോപ്പിങ് നടത്തിയിരുന്നു. ഇരുവരും തിരികെ ബോട്ടില്‍ കയറി വീട്ടിലേക്കു മടങ്ങാനൊരുങ്ങിയെങ്കിലും മരുന്നു വാങ്ങാനുണ്ടെന്നു പറഞ്ഞു ഇവര്‍ ബോട്ടില്‍ നിന്ന് ഇറങ്ങി. തുടര്‍ന്ന് യുവതിയെ കാണാതായതോടെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകന്റെ വീട്ടിലെത്തി യുവതി അമിതമായി ഉറക്കഗുളിക കഴിച്ചതായി അറിഞ്ഞത്. കുഴഞ്ഞുവീണ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും

Leave a Reply

Latest News

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ പലഭാഗത്തായി പൊലീസിനായി...

More News