Monday, July 26, 2021

സുഹൃത്തുക്കളെ വിളിച്ചറിയിച്ചതിന് ശേഷം
മോട്ടോർ സൈക്കിളുമായി തടാകത്തിൽ ചാടി 19കാരൻ ആത്മഹത്യ ചെയ്തു

Must Read

നാഗ്​പൂർ: മഹാരാഷ്​ട്രയിൽ മോ​ട്ടോർ സൈക്കിളുമായി തടാകത്തിൽ ചാടി 19കാരൻ ആത്മഹത്യ ചെയ്​തു. സുഹൃത്തുക്കളെ വിളിച്ചറിയിച്ചതിന്​ ശേഷമായിരുന്നു ആത്മഹത്യ. തിങ്കളാഴ്ച​ നാഗ്​പൂരിലാണ്​​ സംഭവം.

വാദി സ്വദേശിയായ അഥർവ രാജു ആനന്ദേശ്വറാണ്​ ആത്മഹത്യ ചെയ്​തത്​. പോളിടെക്​നിക്​ വിദ്യാർഥിയാണ്​ അഥർവ. കൂടാതെ ​ട്രാൻസ്​പോർട്ട്​ കമ്പനിയിലും ജോലി ചെയ്​തിരുന്നു.

ഉച്ചക്ക്​ തെലങ്കഖേദി തടാകത്തിന്​ സമീപ​മെത്തി അഥർവ സുഹൃത്തുക്കളെ കോൺഫറൻസ്​ കോൾ വിളിച്ച്​ അറിയിച്ചതിന്​ ശേഷമായിരുന്നു ആത്മഹത്യ. സുഹൃത്തുക്കൾ തടാകത്തിന്​ സമീപമെത്തുന്നതിന്​ മുമ്പുതന്നെ വൻ സ്​പീഡിൽ ബൈക്ക്​ ഓടിച്ചുവന്നശേഷം ബൈക്കുമായി​ തടാകത്തിൽ ചാടുകയായിരുന്നു.

മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ്​ അഥർവയുടെ മൃതദേഹവും ബൈക്കും ​അഗ്​നിരക്ഷ സേന കണ്ടെടുത്തത്​. അതേസമയം ആത്മഹത്യയുടെ കാരണം വ്യക്തമല്ല

Leave a Reply

Latest News

ഈർക്കിളിൽ ബബിൾഗം വച്ച് വലിയ നോട്ടുകൾ ഭണ്ഡാരത്തിൽ നിന്നും എടുക്കും, ചെറിയ നോട്ടുകൾ കിട്ടിയാൽ തിരിച്ചിടും; പുല്ലുവഴി സ്വദേശി ഭണ്ഡാരക്കുറ്റി അനിൽ പിടിയിൽ; സി.സി.ടി വിയിൽ കുടുങ്ങി; കമ്മറ്റിക്കാർ പൊക്കി;വീഡിയോ കാണാം

പെരുമ്പാവൂര്‍: പുല്ലുവഴി തോമ്പ്ര വീട്ടില്‍ അനില്‍ മത്തായിക്ക് കുറച്ച് ദിവസമായി ഭക്തി കൂടുതലാണ്. ദിവസവും പള്ളിയിൽ പോകും. ഭണ്ഡാരത്തിന് മുകളിൽ കമിഴ്ന്ന് കിടന്ന് പ്രാർഥിക്കും. ചേലാട്...

More News