ഒരിടവേളയ്ക്ക് ശേഷം മാനന്തവാടി പോലീസ് സ്റ്റേഷനിൽ കോവിഡ് രോഗ വ്യാപനം

0

മാനന്തവാടി: ഒരിടവേളയ്ക്ക് ശേഷം മാനന്തവാടി പോലീസ് സ്റ്റേഷനിൽ കോവിഡ് രോഗ വ്യാപനം. ഇതുവരെ 15 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. നാല് എസ്ഐ മാരടക്കമുളളവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇ​വ​രി​ൽ ക​ഴി​ഞ്ഞ ത​വ​ണ രോ​ഗം ബാ​ധി​ച്ച​വ​രും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. ര​ണ്ടാ​ഴ്ച​ക്കാ​ല​യ​ള​വി​നു​ള്ളി​ലാ​ണ് 15 പേ​ർ പോ​സി​റ്റീ​വാ​യി ഹോം ​ക്വാ​റന്‍റൈനിൽ ക​ഴി​യേ​ണ്ടി വ​ന്നി​രി​ക്കു​ന്ന​ത്. ഇ​നി​യും രോ​ഗ​ല​ക്ഷ​ണ​മു​ള്ള പോ​ലീ​സു​കാ​ർ സ്റ്റേ​ഷ​നി​ലു​ണ്ട്. അ​വ​രെ​ല്ലാം കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി റി​സ​ൽ​ട്ടി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.

എ​സ്ഐ മാ​രു​ൾ​പ്പെ​ടെ ക്വാ​റന്‍റൈനിൽ പോ​യ​തോ​ടെ സ്റ്റേ​ഷ​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന സ്ഥി​തി​വി​ശേ​ഷ​വു​മു​ണ്ട്. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് സ്റ്റേ​ഷ​നി​ലെ ഭൂ​രി​ഭാ​ഗം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ സ്റ്റേ​ഷ​ൻ അ​ട​ച്ചി​ടേ​ണ്ട അ​വ​സ്ഥ വ​ന്നി​രു​ന്നു.

Leave a Reply