Monday, June 21, 2021

രണ്ടുദിവസത്തെ നഷ്ടത്തിനുശേഷം വിപണിയിൽ നേട്ടത്തോടെ തുടക്കം

Must Read

മുംബൈ: ആർബിഐയുടെ നാളത്തെ പ്രഖ്യാപനം വിപണിയിൽ ചലനമുണ്ടാക്കിയേക്കുമെന്ന സൂചനയുമായി രണ്ടുദിവസത്തെ നഷ്ടത്തിനുശേഷം വിപണിയിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,650ന് മുകളിലെത്തി.

സെൻസെക്സ് 268 പോയന്റ് നേട്ടത്തിൽ 52,117ലും നിഫ്റ്റി 82 പോയന്റ് ഉയർന്ന് 15,658ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1528 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 278 ഓഹരികൾ നഷ്ടത്തിലുമാണ്. 51 ഓഹരികൾക്ക് മാറ്റമില്ല.

റിലയൻസ്, ഇൻഫോസിസ്, ടൈറ്റാൻ കമ്പനി, ഒഎൻജിസി, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് സെൻസെക്സിൽ പ്രധാനമായും നേട്ടത്തിലുള്ളത്.

കഴിഞ്ഞ ദിവസത്തെ ലാഭമെടുപ്പിനുശേഷം വിപണി കുതിപ്പിന്റെ പാതയിലാണ്. നിഫ്റ്റി 15,750 നിലവാരത്തിലേയ്ക്ക് ഉയരാനും സാധ്യയുണ്ട്. അതേസമയം, സപ്പോർട്ട് 15,400-15,300 നിലവാരത്തിലാണ്.

ജിഎസ്പിഎൽ, അരവിന്ദ് ഫാഷൻസ്, എപിഎൽ അപ്പോളോ ട്യൂബ്സ് തുടങ്ങി 29 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News