Monday, August 10, 2020

കുമരകം താഴത്തങ്ങാടിയിൽ നിന്ന് വിരണ്ടോടി മീനച്ചിലാറ്റില്‍ ചാടിയ പോത്തിനെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് കരയ്ക്കു കയറ്റി

Must Read

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം...

പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി

കൊച്ചി: പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി.  വടക്കേക്കര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കായലിൽ തെരച്ചിൽ തുടങ്ങി.ഫയർഫോഴ്സും...

മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി; ഡ്രൈവർ മരിച്ച നിലയിൽ; അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു

കോട്ടയം: മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി. കാറിൽ നിന്ന് അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു. കാറിന്റെ ഗ്ലാസ് തകർത്താണ് മൃതദേഹം പുറത്തെടുത്തത്....

കോട്ടയം: കുമരകം താഴത്തങ്ങാടി ഭാഗത്തു നിന്നു വിരണ്ടോടി മീനച്ചിലാറ്റില്‍ ചാടിയ പോത്തിനെ ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് കരയ്ക്കു കയറ്റി. മീനച്ചിലാറ്റിലൂടെ ഒഴുകിപ്പോയി ഇല്ലിക്കല്‍ പാലത്തിന്റെ തൂണുകളുടെ വശത്തെ നിരപ്പുള്ള ഭാഗത്തു കയറി നിന്ന ശേഷം കരയിലേക്ക് കയറി. തുടര്‍ന്ന് ആള്‍്ക്കൂട്ടത്തെ കണ്ടതോടെ വീണ്ടും ആറ്റിലേക്കു ചാടുകയും ചെയ്തു. ഏറെ പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ മറ്റൊരു പോത്തിനെ കൊണ്ടുവന്ന് അനുനയിപ്പിച്ചാണു കരയ്ക്കു കയറ്റിയത്.

ഇന്നലെ രാവിലെ ഏഴോടെയാണു സംഭവങ്ങളുടെ തുടക്കം. കശാപ്പിനായി കൊണ്ടുവന്ന പോത്ത് കെട്ടഴിക്കുന്നതിനിടെ ഓടുകയായിരുന്നു.
താഴത്തങ്ങാടി ഭാഗത്തു നിന്ന് ഓടിയ പോത്ത് എട്ടേമുക്കാലിനാണു കുമരകം റോഡിന്റെ ഇല്ലിക്കല്‍ വളവ് ഭാഗത്ത് ആറ്റിലേക്കു ചാടിയത്. നാട്ടുകാര്‍ അഗ്‌നിരക്ഷാ സേനയെയും പൊലീസിനെയും വിവരം അറിയിച്ചു. പോത്ത് ഒഴുകിപ്പോകുന്നതു കാണാമായിരുന്നെങ്കിലും കുത്തൊഴുക്കുള്ള ആറ്റിലേക്കു ചാടി രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നില്ല.

ഒഴുകിപ്പോകുന്നതിനിടെ പോത്ത് ഇല്ലിക്കല്‍ പാലത്തിന്റെ തൂണുകളുടെ ഭാഗത്ത് ഇടിച്ചു. തുടര്‍ന്നു പോത്ത് തൂണുകളുടെ വശത്തെ നിരപ്പു ഭാഗത്തു കയറി നിന്നു. ഈ സമയം അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി. ഇതിനിടെ പോത്ത് ഇല്ലിക്കല്‍ പാലത്തിനു സമീപം കരയിലേക്കു കയറി.

ആള്‍ക്കൂട്ടം കണ്ടതോടെ പോത്ത് വീണ്ടും ആറ്റിലേക്കു ചാടി. പോത്ത് കരയ്ക്കു കയറിയാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നതിനാല്‍ എങ്ങനെയും അനുനയിപ്പിക്കാനായിരുന്നു ശ്രമം. ഇതിന്റെ ഭാഗമായി മറ്റൊരു പോത്തിനെ കൊണ്ടുവന്നു. ഇതിനെ കണ്ടതോടെ ആറ്റില്‍ ചാടിയ പോത്ത് ശാന്തനാകാന്‍ തുടങ്ങി. തുടര്‍ന്നു പോത്ത് കരയ്ക്കു കയറാനുള്ള ശ്രമമായി. കരയ്ക്കു കയറി പോത്ത് വീണ്ടും ഓടാന്‍ ശ്രമിക്കുന്നതിനിടെ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ കയര്‍ കഴുത്തില്‍ ചുറ്റി. തുടര്‍ന്നു നാട്ടുകാര്‍ ഉള്‍പ്പെടെയുള്ള സംഘം പോത്തിനെ പിടിച്ചുകെട്ടുകയായിരുന്നു.

English summary

After a long attempt, the locals and the fire brigade brought the buffalo, which had jumped into the Meenachilal from the Kumarakom lowlands, to shore. It flowed through the fishpond and climbed to the shore after standing on the flat side of the pillars of the Illukkal Bridge. When he saw the crowd, he jumped back into the river. After much effort, another buffalo was finally brought ashore.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം...

പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി

കൊച്ചി: പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി.  വടക്കേക്കര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കായലിൽ തെരച്ചിൽ തുടങ്ങി.ഫയർഫോഴ്സും മൽസ്യത്തൊഴിലാളികളും ചേർന്നാണ് പരിശോധന. 

മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി; ഡ്രൈവർ മരിച്ച നിലയിൽ; അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു

കോട്ടയം: മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി. കാറിൽ നിന്ന് അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു. കാറിന്റെ ഗ്ലാസ് തകർത്താണ് മൃതദേഹം പുറത്തെടുത്തത്. പുലർച്ചെ രണ്ടുമണിയോടയായിരുന്നു അപകടം. വാഹനം സുരക്ഷിതമായ...

ആന്ധ്ര– ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ആന്ധ്ര– ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് വഴിയൊരുക്കുന്നതാണ് പുതിയ സാഹചര്യം.ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ വളരെയേറെ ജാഗ്രത...

നാൽപ്പത് കിലോ മാനിറച്ചിയുമായി  നായാട്ട് സംഘം പിടിയിൽ; മൂന്നു പേർ പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു

തൃശൂർ: നാൽപ്പത് കിലോ മാനിറച്ചിയുമായി  നായാട്ട് സംഘം പിടിയിൽ. മച്ചാഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ  വിവരത്തേ തുടർന്ന് നടത്തിയ അന്വേഷണത്തിതിലാണ് മാൻ ഇറച്ചി കണ്ടെത്തിയത്. നായാട്ടുകാരായ നാലംഗ സംഘത്തിലേ മൂന്നു പേരെ...

More News