തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധന വില വീണ്ടും ഉയർന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂടിയത്.
കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില 91രൂപ 20 പൈസയും , ഡീസലിന് 85രൂപ 86പൈസയും. തിരുവനന്തപുരത്ത് പെട്രോളിന്റെ വില 92 രൂപ 81 പൈസയായി. ഡീസലിന് 87 രൂപ 38 പൈസ.
രണ്ട് ആഴ്ചയോളം തുടർച്ചയായ വിലവർദ്ധനയ്ക്ക് ശേഷം രണ്ടു ദിവസം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഫെബ്രുവരി ഒന്‍പതു മുതലുള്ള പന്ത്രണ്ടു ദിവസത്തിനിടെ 3.63 രൂപയാണ് പെട്രോളിന് കൂടിയത്. ഡീസലിന് 3.84 രൂപയും ഈ കാലയളവിനിടെ വര്‍ധിച്ചു. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും പല പ്രദേശങ്ങളിലും വില നൂറു രൂപ കടന്നു.
English summary
After a gap of two days, fuel prices have risen again