Monday, September 27, 2021

2013-നുശേഷം ആർ.എസ്‌.എസ്‌.-4 റബ്ബർ വില കിലോയ്ക്ക്‌ 180 രൂപയിലെത്തി

Must Read

കോട്ടയം: 2013-നുശേഷം ആർ.എസ്‌.എസ്‌.-4 റബ്ബർ വില കിലോയ്ക്ക്‌ 180 രൂപയിലെത്തി. അന്താരാഷ്‌ട്രവിലയേക്കാൾ 39 രൂപ കൂടുതലാണ്‌ വ്യാഴാഴ്ച ആഭ്യന്തരവില. കിലോയ്ക്ക്‌ 141 രൂപയാണ്‌ ഇപ്പോൾ അന്താരാഷ്‌ട്രവില.

വിപണിയിൽ റബ്ബറിന്റെ ആവശ്യകത കൂടിയതും ലഭ്യത കുറഞ്ഞതുമാണ്‌ വില ഉയരാനുള്ള കാരണം. വിലക്കുറവും മഴയുംമൂലം പല കർഷകരും ടാപ്പിങ്‌ നടത്താത്തതാണ്‌ റബ്ബറിന്‌ ക്ഷാമമുണ്ടാകാനിടയാക്കിയത്‌.

ഇറക്കുമതിയിൽ കുറവുണ്ടായതും ആഭ്യന്തരവിപണിക്ക്‌ ഗുണകരമായി.

കോവിഡ്‌ നിയന്ത്രണങ്ങളും കൺടെയ്‌നർ ക്ഷാമവും ചരക്കുനീക്കത്തിന്‌ ചെലവ്‌ കൂടിയതുമാണ്‌ റബ്ബറുത്‌പാദകരാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിയെ ബാധിച്ചത്‌.

വിയറ്റ്‌നാം തായ്‌ലാൻഡ്‌, ഇൻഡൊനീഷ്യ, മലേഷ്യ എന്നീ റബ്ബറുത്‌പാദകരാജ്യങ്ങളിൽ കോവിഡ്‌ വ്യാപനത്തെത്തുടർന്ന്‌ ഉത്‌പാദനം കുറഞ്ഞതോടെ ഇറക്കുമതിയും കുറഞ്ഞു.

കഴിഞ്ഞ വർഷം ലോക്‌ഡൗൺ പിൻവലിച്ചശേഷം വിപണി സജീവമായഘട്ടത്തിൽ ആർ.എസ്‌.എസ്‌.-4 റബ്ബറിന്‌ കിലോയ്‌ക്ക്‌ 116 രൂപയായിരുന്നു വില. ഇക്കഴിഞ്ഞ മാർച്ചിലാണ്‌ റബ്ബർ വില 170 രൂപയിലെത്തിയത്‌. പിന്നീട്‌ വലിയ ഏറ്റക്കുറച്ചിലില്ലാതെ റബ്ബർവില മുന്നോട്ടുപോകുകയായിരുന്നു.

അന്താരാഷ്‌ട്രവിപണിയിലെ സാഹചര്യങ്ങൾ കണക്കിലെടുത്താൽ ഇന്ത്യയിൽ റബ്ബർവില ഇനിയും ഉയരുമെന്നാണ്‌ വിദഗ്‌ധരുടെ വിലയിരുത്തൽ.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News