Monday, September 27, 2021

അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ 20 വർഷം കൊണ്ടു നിർമിച്ചതെല്ലാം നഷ്ടപ്പെട്ടെന്ന് വ്യോമസേനാ വിമാനത്തിൽ ഇന്ത്യയിലെത്തിയ അഫ്ഗാൻ എംപി നരേന്ദർ സിംഗ് ഖൽസ

Must Read

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ 20 വർഷം കൊണ്ടു നിർമിച്ചതെല്ലാം നഷ്ടപ്പെട്ടെന്ന് വ്യോമസേനാ വിമാനത്തിൽ ഇന്ത്യയിലെത്തിയ അഫ്ഗാൻ എംപി നരേന്ദർ സിംഗ് ഖൽസ. എല്ലാം ശൂന്യമായിരിക്കുന്നെന്നും ഹിന്ദോൺ വ്യോമതാവളത്തിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. കണ്ണീരോടെയാണ് ഖൽസ അഫ്ഗാനിലെ അവസ്ഥകൾ വിവരിച്ചത്.

ഇന്ത്യക്കാർക്കൊപ്പം അഫ്ഗാനിലെ സിക്ക് സമൂഹത്തേയും രക്ഷിക്കാൻ നടപടി സ്വീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഫ്ഗാൻ എംപി നന്ദി പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി കാബൂൾ വിമാനത്താവളത്തിൽവച്ചാണ് നന്ദിയർപ്പിച്ചുകൊണ്ടുള്ള വീഡിയോ ഖൽസ റിക്കാർഡ് ചെയ്തത്.

അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയ സംഘത്തിൽ രണ്ട് എംപിമാർ ഉൾപ്പെടെ 24 സിക്കുകാർ ഉണ്ടായിരുന്നു. 107 ഇന്ത്യക്കാർ ഉൾപ്പെടെ 168 യാത്രക്കാരെയാണ് വ്യോമസേനയുടെ സി -17 വിമാനത്തിൽ കൊണ്ടുവന്നത്.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News