Friday, April 16, 2021

അഭിഭാഷകരായ വിജു എബ്രഹാം, മുഹമ്മദ് നിയാസ് സി. പി., പോൾ കെ. കെ., ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിലെ ജുഡിഷ്യൽ ഓഫീസർ എ.ബദറുദ്ദീൻ എന്നിവരെ കേരള ഹൈക്കോടതി ജഡ്‌ജിമാരാക്കണമെന്ന് സുപ്രീം കോടതി കൊളീജിയം

Must Read

‘ബാത്റൂമിൽ ഉറങ്ങുന്നവർക്ക് ക്ലോസറ്റ് കട്ടിലായി തോന്നും’

കോഴിക്കോട്: കണ്ണൂരിലെ വീട്ടിൽനിന്ന് കണ്ടെടുത്ത 47.35 ലക്ഷം രൂപ തെരഞ്ഞെടുപ്പിന് ജനങ്ങളിൽനിന്ന് പിരിച്ചതാണെന്ന് കെ.എം. ഷാജി എം.എൽ.എ. പണം വന്ന വഴികൾക്ക് കൃത്യമായ രേഖയുണ്ടെന്നും തന്നെ...

ആനയെ ഉപദ്രവിച്ച പാപ്പാനെ അറസ്റ്റ് ചെയ്തു

തൃശൂർ: ആനയെ ഉപദ്രവിച്ച പാപ്പാനെ അറസ്റ്റ് ചെയ്തു. പാമ്പാടി സുന്ദരൻ എന്ന ആനയെ ഉപദ്രവിച്ച ഒന്നാം പ്രതി കണ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൊട്ടിപ്പാൾ മഹാവിഷ്ണു...

കുംഭമേളയ്ക്കെത്തിയവരിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 1701 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഹരിദ്വാറിൽ കുംഭമേളയ്ക്കെത്തിയവരിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 1701 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ പത്ത് മുതൽ 14 വരെയുള്ള കണക്കാണിത്. ആർടിപിസിആർ, ആന്‍റിജൻ പരിശോധനകളാണ്...

ന്യൂഡൽഹി : അഭിഭാഷകരായ വിജു എബ്രഹാം, മുഹമ്മദ് നിയാസ് സി. പി., പോൾ കെ. കെ., ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിലെ ജുഡിഷ്യൽ ഓഫീസർ എ.ബദറുദ്ദീൻ എന്നിവരെ കേരള ഹൈക്കോടതി ജഡ്‌ജിമാരാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്‌തു. ഈ മാസം രണ്ടിന് ചേർന്ന കൊളീജിയം യോഗത്തിന്റേതാണ് തീരുമാനം.

2019 മാർച്ചില്‍ ചേർന്ന കൊളീജിയം മുഹമ്മദ് നിയാസ്, കെ.കെ.പോൾ എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ കേന്ദ്ര നിയമന്ത്രാലയത്തോട് ശുപാർശ ചെയ്തെങ്കിലും പുനഃപരിശോധിക്കാൻ നിർദ്ദേശിച്ച് മടക്കിയിരുന്നു.

വിജു എബ്രഹാമിന്റെ സ്ഥാനക്കയറ്റം 2018 ഒക്ടോബർ 9നാണ് സുപ്രീംകോടതി ആദ്യം പരിഗണിച്ചത്. അധിക വിവരങ്ങൾ ആവശ്യമായതിനാൽ 2018ലും 2019 ഫെബ്രുവരി 12നും കൂടിയ കൊളീജിയത്തിലും പരിഗണന ലഭിച്ചില്ല. 2019 മേയിലാണ് വിജു എബ്രഹാമിനെ കൊളീജിയം ശുപാർശ ചെയ്യുന്നത്. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ കുറിപ്പ് ഉൾപ്പെടെ പരിശോധിച്ചാണ് ഇത്തവണ മൂന്ന് ശുപാർശകളും വീണ്ടും നൽകാൻ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അദ്ധ്യക്ഷനായ കൊളീജിയം തീരുമാനിച്ചത്.ഇവർക്ക് പുറമേ അഭിഭാഷകരായ നാഗേന്ദ്ര രാമചന്ദ്ര നായിക്ക് (കർണാടക ഹൈക്കോടതി )​ ,​സത്യേൻ വൈദ്യ (ഹിമാചൽ ഹൈക്കോടതി)​,​ഡോ.വിവേക് ശരൺ,​ നിധി പതങ്കർ,​ പ്രണയ് വെർമ (മദ്ധ്യപ്രദേശ് ഹൈക്കോടതി)​,​വികാസ് ബാൽ (പഞ്ചാബ് & ഹരിയാന ഹൈക്കോടതി)​,​ രാഹുൽ ഭാരതി (ജമ്മു – കാശ്മീർ ഹൈക്കോടതി)​ എന്നിവരെയും ജഡ്ജിമാരായി ശുപാർശ ചെയ്തിട്ടുണ്ട്.

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News