Saturday, May 15, 2021

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉളളവർക്ക് മാത്രമായിരിക്കും മാളിലും മാർക്കറ്റിലും പ്രവേശനം; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

Must Read

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിക്കാനും തീരുമാനമായി. ഇതിന്റെ ഭാഗമായി നാളെയും മറ്റന്നാളുമായി സംസ്ഥാനത്ത് രണ്ടരലക്ഷം പരിശോധനകൾ നടത്തും. സംസ്ഥാനത്ത് കോവിഡ് കേസുകളിൽ കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗത്തിന്റേതാണ് നിർദേശങ്ങൾ.

മറ്റു നിർദേശങ്ങൾ

കണ്ടെയ്ൻമെന്റ് സോണുകളിൽ കർശനമായ നിയന്ത്രണം തുടരണം.
സംസ്ഥാനത്ത് വിവാഹം,ഗൃഹപ്രവേശം, പൊതുപരിപാടികൾ, എന്നിവയ്ക്ക് ഇനി മുൻകൂർ അനുമതി വേണം.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉളളവർക്ക് മാത്രമായിരിക്കും മാളിലും മാർക്കറ്റിലും പ്രവേശനം. നിർദേശം പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തണം.
സ്കൂൾ കുട്ടികൾക്ക് ബസ് സൗകര്യം കൃത്യമായി ഏർപ്പെടുത്താൻ നിർദേശം.
ട്യൂഷൻ സെന്ററുകളിൽ ജാഗ്രത പുലർത്തണം.

English summary

Admission to malls and markets is restricted to those with a Covid Negative Certificate; Restrictions are being tightened in the state

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News