Monday, January 17, 2022

കുട്ടിക്കാലത്തുതന്നെ സംസ്‌കൃതവും മന്ത്രങ്ങളും പൂജാവിധികളും അഭ്യസിച്ച ഇരട്ട സഹോദരന്മാരായ ആദിത്യരാജും അദ്വൈത് ഭാസ്കറും 14-ാം വയസ്സിൽ ക്ഷേത്രത്തിലെ കാർമികരായി

Must Read

കുട്ടിക്കാലത്തുതന്നെ സംസ്‌കൃതവും മന്ത്രങ്ങളും പൂജാവിധികളും അഭ്യസിച്ച ഇരട്ട സഹോദരന്മാരായ ആദിത്യരാജും അദ്വൈത് ഭാസ്കറും 14-ാം വയസ്സിൽ ക്ഷേത്രത്തിലെ കാർമികരായി.

പെരുമ്പടപ്പ് ചെറുവള്ളിൽ കുടുംബാംഗമായ ധർമന്റെയും രാജലക്ഷ്മിയുടെയും മക്കളായ ഇവർ, പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രത്തിലാണ് കാർമികരായി പ്രവർത്തിക്കുക.

ക്ഷേത്രം തന്ത്രി എൻ.വി. ഉണ്ണിയുടെ ശിക്ഷണത്തിലാണ് ഇവർ പ്രാഥമിക പൂജാ ചടങ്ങുകൾ പഠിച്ചത്.

പുരാണ വായനയിലും പഠനത്തിലും തത്‌പരരാണിവർ. നേരത്തെ ജൗഷൽ ബാബുവിന്റെ കീഴിൽ ചെണ്ടമേളം അഭ്യസിച്ചിരുന്നു. ആർ.എൽ.വി. രഞ്ജിത്തും ഇവരെ ചെണ്ട അഭ്യസിപ്പിച്ചു.

വെള്ളിയാഴ്ച ശങ്കരനാരായണ ക്ഷേത്രത്തിൽ ഇവരുടെ ഉപനയന കർമവും, പൂജാപാത്രം കൈമാറൽ ചടങ്ങും നടന്നു. ഉദയംപേരൂർ പ്രതാപൻ ശാന്തിയുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ.

ചടങ്ങ് കാണുന്നതിന് ധാരാളം ആളുകളെത്തി. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഇവർ പഠനവും തുടരും.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News