Saturday, May 15, 2021

ആദിത്യൻ ജീവിതത്തിലും മികച്ച നടനാണെന്നും നിയമത്തിന്റെ വഴിയിൽ തന്നെ മുന്നോട്ടു പോകാനാണു തീരുമാനമെന്നും അമ്പിളി ദേവി

Must Read

കൊല്ലം/തൃശൂർ∙ സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനും നടൻ ആദിത്യൻ ജയനെതിരെ ചവറ പൊലീസ് കേസെടുത്തു. കരുനാഗപ്പള്ളി എസിപിക്കും ചവറ സ്റ്റേഷനിലും സൈബർ സെല്ലിലും ഭാര്യയും നടിയുമായ അമ്പിളി ദേവി നൽകിയ പരാതിയെ തുടർന്നാണു നടപടി. ആദിത്യൻ ജീവിതത്തിലും മികച്ച നടനാണെന്നും നിയമത്തിന്റെ വഴിയിൽ തന്നെ മുന്നോട്ടു പോകാനാണു തീരുമാനമെന്നും അമ്പിളി ദേവി പറഞ്ഞു.

വിവാഹത്തിനു ശേഷം ഞാൻ പലരുമായും ബന്ധത്തിലാണെന്നാണ് ആരോപണം. അതു തെളിയിക്കണം. വിവാഹത്തിനു ശേഷമാണ് ആദിത്യന്റെ മറ്റൊരുമുഖം മനസ്സിലായത്. തന്റെ മാതാപിതാക്കൾക്കു മുന്നിൽ പോലും നന്നായി അഭിനയിച്ചു. അതുകൊണ്ടാണ് ആദിത്യനുമായുള്ള ബന്ധം വിവാഹത്തിലെത്തിയതെന്നും അമ്പിളി ദേവി പറഞ്ഞു.

അതിനിടെ, കൈഞരമ്പ് മുറിച്ച നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച ആദിത്യന്റെ ആരോഗ്യനില മെച്ചപ്പെട്ടു. വാർഡിലേക്കു മാറ്റിയതിനു പിന്നാലെ പൊലീസ് മൊഴിയെടുത്തു. ആത്മഹത്യാശ്രമത്തിനു കേസെടുക്കുമെന്നു സൂചന ഉണ്ടായിരുന്നെങ്കിലും തുടർനടപടി സ്വീകരിച്ചിട്ടില്ലെന്നാണു വിവരം.

ഞായറാഴ്ച വൈകിട്ട് 7 മണിയോടെ സ്വരാജ് റൗണ്ടിലെ നായ്ക്കനാലിൽ വടക്കുന്നാഥ ക്ഷേത്രമൈതാനത്തേക്കുള്ള വഴിയിലെ കാനയിൽ വീണ നിലയിലാണ് ആദിത്യന്റെ കാർ കണ്ടെത്തിയത്. ഇതുവഴി പോയവർ, അപകടത്തിൽപെട്ടതാണെന്നു കരുതി നോക്കിയപ്പോഴാണു കൈത്തണ്ടയിൽ നിന്നു രക്തം വാർന്ന നിലയിൽ ആദിത്യനെ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെ തുടർന്നു ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നെന്നു നടൻ മൊഴി നൽകിയതായി സൂചനയുണ്ട്.

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News