Sunday, November 28, 2021

ഗണിത പാറ്റേണുകൾ കൊണ്ട് വിസ്മയം സൃഷ്ടിക്കുകയാണ് ആറാം ക്ലാസ് വിദ്യാർഥിയായ ആദിൽ കൃഷ്ണ

Must Read

ഗണിത പാറ്റേണുകൾ കൊണ്ട് വിസ്മയം സൃഷ്ടിക്കുകയാണ് എടവനക്കാട് എസ്.ഡി.പി.വൈ. കെ.പി.എം. ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ആദിൽ കൃഷ്ണ. കോവിഡ് കാലത്തെ വിരസത ഒഴിവാക്കാനായി വീട്ടുചുമരിലായിരുന്നു ആദിൽ പാറ്റേണുകൾ വരച്ചു തുടങ്ങിയത്. ഈ ചിത്രങ്ങൾ കണ്ട അധ്യാപകർ അഭിനന്ദിച്ചതോടെ പാറ്റേൺ രചനയിൽ കുട്ടിക്ക് ഹരമേറി.

അധ്യാപകർ പരിചയപ്പെടുത്തിയ യൂട്യൂബ് ചാനലുകൾകണ്ട് ആദിൽ കൂടുതൽ ചിത്രങ്ങൾ വരച്ചു തുടങ്ങി. ഇതോടെ ചിത്രരചന വെള്ളക്കടലാസുകളിലായി. സ്കെച്ച് പേനകളും പെൻസിലുകളും മാർക്കർ പേനകളുമെല്ലാം ചിത്രരചനയ്ക്കായി ഉപയോഗിക്കുന്നുണ്ട്. നേർവരകളും വൃത്തഭാഗങ്ങളും ഉപയോഗിച്ചു കൊണ്ടുള്ള ചിത്രങ്ങളാണ് ഗണിതപാറ്റേണുകൾ. ഇൻസ്ട്രുമെന്റ് ബോക്സിലെ ഉപകരണങ്ങൾ ഉപയോഗിച്ച് തികച്ചും പഠനാധിഷ്ഠിതമായാണ് ഇവ വരയ്ക്കുന്നത്.

എടവനക്കാട് മായാബസാറിനടുത്ത് കോക്കളത്ത് വീട്ടിൽ കെ.എം. സുധീഷിന്റെയും കെ.എസ് ശരണ്യയുടെയും മകനാണ് ആദിൽകൃഷ്ണ. കുട്ടിക്കാലം മുതലേ ഗണിതത്തോട് വലിയ താത്പര്യമായിരുന്നു ആദിലിനെന്ന് രക്ഷാകർത്താക്കൾ പറയുന്നു. ചിത്രങ്ങൾ കണ്ടവരെല്ലാം അഭിനന്ദിച്ചതോടെ സ്കൂൾ തുറക്കുമ്പോൾ കൂട്ടുകാർക്കായി ചിത്രപ്രദർശനം നടത്തണമെന്ന ആഗ്രഹത്തിലാണ് ആദിൽകൃഷ്ണ

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News