Monday, January 24, 2022

ഷാനിന്റെയും രൺജീത് ശ്രീനിവാസിന്റെയും കൊലയാളികൾ സംസ്ഥാനം വിട്ടെന്ന് എഡിജിപി വിജയ് സാഖറെ

Must Read

എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനിന്റെയും ബിജെപി നേതാവ് രൺജീത് ശ്രീനിവാസിന്റെയും കൊലയാളികൾ സംസ്ഥാനം വിട്ടെന്ന് എഡിജിപി വിജയ് സാഖറെ. പൊലീസ് അവർക്കു പിന്നാലെ പോയിട്ടുണ്ട്. സംഭവങ്ങൾക്കു പിന്നിൽ ഉന്നത നേതാക്കളുടെ ഗൂഢാലോചനയുണ്ട്. അത് ഒരാളല്ല. പങ്കുള്ളവരെയെല്ലാം പ്രതിപ്പട്ടികയിൽ ചേർക്കും. സംസ്ഥാനത്തിനു പുറത്തുനിന്ന് പ്രതികൾക്കു സഹായം ലഭിച്ചിട്ടുണ്ടാകാം. ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തൽ ഇപ്പോൾ സാധിക്കില്ല.

പ്രതികൾ ഡിജിറ്റൽ തെളിവുകളൊന്നും അവശേഷിപ്പിച്ചിട്ടില്ലാത്തതിനാൽ അവരെ കണ്ടെത്തുന്നതു ശ്രമകരമാണ്. മൊബൈൽ ഫോണും ഉപയോഗിക്കുന്നില്ല. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് രണ്ടു കേസിലെയും പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞത്.

ബുധനാഴ്ച അറസ്റ്റിലായ ആംബുലൻസ് ഡ്രൈവർ അഖിലിനു ഷാൻ വധക്കേസിൽ നിർണായക പങ്കുണ്ട്. രക്ഷപ്പെടാൻ കൊലയാളികളെ സഹായിച്ചത് അഖിലാണ്. രണ്ടു കേസിലും കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കൊലയാളികളെ സഹായിക്കുകയോ ഗൂഢാലോചനയിൽ‍ പങ്കെടുക്കുകയോ ചെയ്തവരാണ് പിടിയിലായത്.

രൺജീത് വധക്കേസിൽ 12 പ്രതികളും ഷാൻ വധക്കേസിൽ പത്തിലേറെ പ്രതികളുമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. രൺജീത് വധക്കേസിൽ അഞ്ചുപേരും ഷാൻ വധക്കേസിൽ മൂന്നുപേരും അറസ്റ്റിലായി. രൺജീത് വധക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ അഞ്ചുപേരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകിയിട്ടുണ്ടെന്നും വിജയ് സാഖറെ പറഞ്ഞു.

പ്രതികളുമായി തെളിവെടുത്തു

ഷാൻ കൊലചെയ്യപ്പെട്ട കേസിൽ കസ്റ്റഡിയിൽ വാങ്ങിയ മണ്ണഞ്ചേരി പൊന്നാട് കാവച്ചിറ രാജേന്ദ്ര പ്രസാദിനെയും (39) കാട്ടൂർ കുളമാക്കി വെളിയിൽ രതീഷിനെയും (കുട്ടൻ–31) ഇന്നലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പൊലീസ് തെളിവെടുത്തു. ഇതേ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ചേർത്തല നികർത്തിൽ അഖിലിനെ (30) ഇന്നു കോടതിയിൽ ഹാജരാക്കും.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News