Sunday, October 17, 2021

ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ പ്രതിയായ ബലാത്സംഗക്കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയെ അഡീഷണല്‍ സെഷന്‍സ്‌ കോടതി കോടതി വിസ്‌തരിച്ചു

Must Read

കോട്ടയം: ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ പ്രതിയായ ബലാത്സംഗക്കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയെ അഡീഷണല്‍ സെഷന്‍സ്‌ കോടതി കോടതി വിസ്‌തരിച്ചു. ബലാത്സംഗവുമായി ബന്ധപ്പെട്ട്‌ ഇരയായ കുറവിലങ്ങാട്‌ മഠത്തിലെ കന്യാസ്‌ത്രീ കര്‍ദിനാളിനു പരാതി നല്‍കിയിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ്‌ കോടതി ആരാഞ്ഞത്‌.
പോലീസിനു നല്‍കിയ മൊഴി കര്‍ദിനാള്‍ കോടതിയിലും ആവര്‍ത്തിച്ചു. ഇരയുടെ സ്വകാര്യത മാനിച്ച്‌ രഹസ്യവിചാരണയാണ്‌ നടക്കുന്നത്‌. ഇത്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനു മാധ്യമങ്ങള്‍ക്കു നിയന്ത്രണമുണ്ട്‌. ബിഷപ്പുമാരും വൈദികരും കന്യാസ്‌ത്രീകളും ഉള്‍പ്പടെ നിരവധിപേര്‍ സാക്ഷിപ്പട്ടികയിലുണ്ട്‌. ഇവരെ വരുംദിവസങ്ങളില്‍ വിസ്‌തരിക്കും.
പാലാ രൂപതാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിനും കന്യാസ്‌ത്രീ പരാതി നല്‍കിയിരുന്നു. വാദിക്കുവേണ്ടി അഡ്വ. ജിതേഷ്‌ ബാബുവും പ്രതിക്കു വേണ്ടി അഭിഭാഷകരായ അഡ്വ. കെ. രാമന്‍ പിള്ളയും സി.എസ്‌. അജയനും ഹാജരായി.

Leave a Reply

Latest News

കൂട്ടിക്കൽ ടൗണിനെ തകർത്തുകളഞ്ഞ വെള്ളപ്പൊക്കം 1957 ജൂലൈ ആണോ ആഗസ്റ്റ് ആണോ എന്ന് കൃത്യമായി ഓർമയില്ല. ഒന്നു ഉറപ്പായും ഓർമയുണ്ട്. അന്നൊരു ശനിയാഴ്ച ആയിരുന്നു; ഏതോ വൻ ദുരന്തം മുൻകൂട്ടി കണ്ടതുപോലെ കാക്കകൾ...

ഉരുൾപൊട്ടി പുല്ലകയാറിലെ ജലനിരപ്പുയർന്ന്​ ചപ്പാത്ത്​ പാലം മൂടി വെള്ളമൊഴുകുന്നത്​ കൂട്ടിക്കലിലെ പതിവ്​ മഴക്കാലക്കാഴ്ചയാണ്​. മലവെള്ളം ടൗണി​ലെ കടകളെ വിഴുങ്ങിയൊഴുകുന്നത്​ ആറ്​ ദശകത്തിനിടെ കണ്ടതായി ആരുടെയും ഓർമയിലില്ല....

More News