നടി സുരഭി ലക്ഷ്മി വഴിയരികിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചയാൾ മരിച്ചു

0

കോഴിക്കോട്: നടി സുരഭി ലക്ഷ്മി റോഡരികിൽനിന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ്‌ മരിച്ചു. പാലക്കാ,ട് പട്ടാമ്പി വിളയൂർ പഞ്ചായത്തിൽ വയലശേരി മുസ്തഫ (39) ആണ് മരിച്ചത്. വീട്ടിൽ നിന്നും കാണാതെയായ ഭാര്യയെയും കുഞ്ഞിനേയും അന്വേഷിച്ച് ജീപ്പ് ഓടിക്കുന്നതിനിടെ മുസ്തഫ വഴിയരികിൽ കുഴഞ്ഞു വീഴുകയായിരുന്നു. മുസ്തഫയെ സുരഭിലക്ഷ്മിയാണ് പൊലീസ് സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചത്. കുറച്ചു സമയത്തിനുള്ളിൽ മരണവും സംഭവിച്ചിരുന്നു. പക്ഷാഘാതമാണ് മരണകാരണമെന്നാണ് വിവരം.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്നു രാവിലെയാണ് മനോദൗർബല്യമുള്ള യുവതി കുഞ്ഞുമായി പുറത്തുപോയത്. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നു ഭർത്താവ് പകൽ മുഴുവനും നഗരത്തിലുടനീളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇരുട്ടിയതോടെ പൊലീസിൽ പരാതി നൽകിയ ശേഷം വീട്ടിലേക്കു മടങ്ങി. ഇതേ സമയത്താണ് നടന്നു തളർന്ന നിലയിൽ യുവതിയും കുഞ്ഞും മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെത്തിയത്.

Leave a Reply