Sunday, January 23, 2022

നടി ശ്രുതി ലക്ഷ്മിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് മൊഴി എടുത്ത ശേഷം വിട്ടയച്ചു

Must Read

കൊച്ചി∙ പുരാവസ്തു തട്ടിപ്പു കേസിൽ ജയിലിലുള്ള മോന്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് നടി ശ്രുതി ലക്ഷ്മിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തത് നാലു മണിക്കൂറോളം. മൊഴി എടുത്ത ശേഷം നടിയെ ഇഡി വിട്ടയച്ചു. മോൻസനുമായുള്ള ബന്ധങ്ങളെക്കുറിച്ചാണ് അന്വേഷണ സംഘം പ്രധാനമായും നടിയോടു ചോദിച്ചത്.
മോൻസനുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിട്ടില്ലെന്നാണു നടിയുടെ നിലപാട്. മോൺസൻ തട്ടിപ്പുകാരനാണെന്നു അറിയില്ലായിരുന്നെന്നും നടി വ്യക്തമാക്കി. മോൻസനുമായുള്ള ബന്ധം കലാകാരിയെന്ന നിലയിൽ മാത്രമാണ്. കോർഡിനേറ്റർ വഴിയും പിന്നീട് മോൻസന്റെ സ്റ്റാഫ് വഴിയും വിവിധ പരിപാടികൾ നടത്തിയതായി ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ ശ്രുതി ലക്ഷ്മി മാധ്യമങ്ങളോടു പറഞ്ഞു.
‌മോൻസന്റെ ഭാഗത്തുനിന്നു തെറ്റായ പെരുമാറ്റമുണ്ടായിട്ടില്ലെന്നും നടി പറഞ്ഞു. അതുകൊണ്ടു തന്നെ സംശയങ്ങൾ തോന്നിയിരുന്നില്ല. മാധ്യമവാർത്തകളിലൂടെയാണ് മോൻസന്റെ തട്ടിപ്പുകളെക്കുറിച്ച് അറിഞ്ഞതെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News