Sunday, January 23, 2022

“മുഖംമൂടി ധരിച്ച പുരുഷൻമാർ ഇരുമ്പു ദണ്ഡുകൊണ്ട് ആക്രമിക്കുകയായിരുന്നു; അവരുടെ കയ്യിൽ ആസിഡ് കുപ്പികളുമുണ്ടായിരുന്നു”മുഖംമൂടിയിട്ട ആളുകളുടെ ആക്രമണത്തിനിരയായി പരിക്കേറ്റുവെന്ന് നടി പായൽ ഘോഷ്

Must Read

മുംബൈ: മുഖംമൂടിയിട്ട ആളുകളുടെ ആക്രമണത്തിനിരയായി പരിക്കേറ്റുവെന്ന് നടി പായൽ ഘോഷ്. നഗരത്തിലെ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്നുകൾ വാങ്ങി മടങ്ങവെയാണ് സംഭവമെന്ന് നടി പറയുന്നു.

ഞായറാഴ്ച രാത്രി 10 നാണ് സംഭവം. മരുന്നുവാങ്ങിയ ശേഷം വീട്ടിലേക്ക് പോകാൻ കാറിൽ കയറുമ്പോൾ മുഖംമൂടി ധരിച്ച പുരുഷൻമാർ ഇരുമ്പു ദണ്ഡുകൊണ്ട് ആക്രമിക്കുകയായിരുന്നു. അവരുടെ കയ്യിൽ ആസിഡ് കുപ്പികളുമുണ്ടായിരുന്നു. ഞാൻ ഉറക്കെ കരഞ്ഞപ്പോൾ അവർ പിൻമാറി- നടി പറയുന്നു.

ഓർക്കുമ്പോൾ അതിയായ ഭയം തോന്നുന്നു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. പോലീസിൽ പരാതിപ്പെടുമെന്നും നടി കൂട്ടിച്ചേർത്തു.

സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരേ ലൈംഗികാരോപണവുമായി രംഗത്ത് വന്നതോടെയാണ് പായൽ ഘോഷ് ശ്രദ്ധ നേടുന്നത്. ഇത് സംബന്ധിച്ച് ഇവർ പോലീസിൽ പരാതി നൽകിയിരുന്നു. തനിക്കെതിരേയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് അനുരാഗ് പോലീസിൽ മൊഴി നൽകി.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News