നടി മേഘ്ന രാജിന് ആണ്കുഞ്ഞു പിറന്നു. ഇന്ന് രാവിലെ ബംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. കുഞ്ഞിനെ കൈയിലെടുത്തു നില്ക്കുന്ന ചിരഞ്ജീവി സര്‍ജയുടെ സഹോദരന് ധ്രൂവയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജൂനിയര്‍ ചിരു എത്തി എന്ന കുറിപ്പോടെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം കുഞ്ഞിന് വേണ്ടി പത്തു ലക്ഷം രൂപയുടെ വെള്ളി തൊട്ടില് വാങ്ങി കാത്തിരിക്കുന്ന ധ്രുവയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിരുവിന്റെ കുടുംബത്തിനൊപ്പം ആരാധകരും മേഘ്നയുടെ കണ്മണിയുടെ വരവിനായി കാത്തിരിക്കുകയായിരുന്നു.കുഞ്ഞ് പിറന്നത് അച്ഛന്റേയും അമ്മയുടേയും വിവാഹനിശ്ചയം നടന്ന അതേ തിയതിയാല്‍ ആണെന്നതും പ്രത്യേകതയാണ്.വലിയ ആഘോഷമായാണ് മേഘ്നയുടെ സീമന്ത ചടങ്ങുകളും കുടുംബം നടത്തിയത്. ഭര്‍ത്താവ് ചിരഞ്ജീവിയുടെ കട്ടൗട്ട് വെച്ചാണ് ചടങ്ങുകള്‍ നടത്തിയത്.ചിരുവിന്റെ അസാന്നിദ്ധ്യത്തില്‍ മേഘ്നയക്ക് ശക്തമായ പിന്തുണ നല്കി ധ്രുവ ഒപ്പമുണ്ട്. ജൂലൈയിലാണ് കുടുംബാംഗങ്ങളെയും ആരാധകരയെും ദുഃഖത്തിലാഴ്ത്തി ചിരഞ്ജീവി വിട പറഞ്ഞത്. മേഘ്നയ്ക്കും ചിരുവിനും ഇടയിലേക്ക് ഒരു കുഞ്ഞതിഥി എത്തുന്ന സന്തോഷത്തിനിടെ ആയിരുന്നു മരണം നടനെ തട്ടിയെടുത്തത്.’എനിക്ക് വളരെ സവിശേഷമായ രണ്ടു പേര്. ഇങ്ങനെയാണ് ഇപ്പോള്‍ ചിരു വേണ്ടിയിരുന്നത്, ആ രീതിയില്‍ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും… എന്നെന്നേക്കും എല്ലായ്പ്പോഴും’ എന്നാണ് സീമന്ത ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് മേഘ്ന കുറിച്ചത്.Actress Meghna Raj has given birth to a baby boy. She gave birth at a private hospital in Bangalore this morning. Chiranjeevi is Sarja’s brother holding the baby