കൊച്ചി: അന്തരിച്ച ചലച്ചിത്ര നടന് തിലകന്റെ മകന് ഷിബു തിലകന് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായാണ് ഷിബു തിലകന് മത്സരിക്കുന്നത്.
തൃപ്പൂണിത്തുറ നഗരസഭ ഇരുപത്തിയഞ്ചാം വാര്‍ഡിലാണ് ഷിബു മത്സരിക്കുന്നത്. ഇത് യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ്. 1996മുതല്‍ ബിജെപി പ്രവര്‍ത്തകനാണ് ഷിബു. നിലവില്‍ നഗരസഭയില്‍ 11 സീറ്റുകളാണ് ബിജെപിക്കുള്ളത്. യക്ഷിയും ഞാനും, ഇവിടം സ്വര്‍ഗമാണ്, ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങിയ സിനിമകളില്‍ ഷിബു അഭിനയിച്ചിട്ടുണ്ട്.
English summary
Actor Thilakan’s son Shibu Thilakan is contesting in the local body elections. BJP is the candidate