Friday, June 25, 2021

മയക്കുമരുന്നു കേസിൽ അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ റൂംമേറ്റ് അറസ്റ്റിൽ

Must Read

മുംബൈ: മയക്കുമരുന്നു കേസിൽ അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ സുഹൃത്തും റൂംമേറ്റും ആയിരുന്ന സിദ്ധാർഥ് പിതാനിയെ നാർക്കോട്ടിക്സ് കൺട്രോൺ ബ്യൂറോ(എൻസിബി) അറസ്റ്റ് ചെയ്തു.

സു​ശാ​ന്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്നു​കേ​സി​ലാ​ണ് പി​താ​നി​യെ ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്. മും​ബൈ​യി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പി​താ​നി​യെ ജൂ​ൺ ഒ​ന്നു വ​രെ എ​ൻ​സി​ബി ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു. ബാ​ന്ദ്ര​യി​ലെ സു​ശാ​ന്തി​ന്‍റെ ഫ്ലാ​റ്റി​ൽ പി​താ​നി താ​മ​സി​ക്കാ​റു​ണ്ടാ​യി​രു​ന്നു. 2020 ജൂ​ൺ 14നാ​ണ് സു​ശാ​ന്ത് മും​ബൈ​യി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്.

ഗ്രാ​ഫി​ക് ഡി​സൈ​ന​റാ​യ സി​ദ്ധാ​ർ​ഥ് പി​താ​നി 2019 ഏ​പ്രി​ലി​ലാ​ണ് മും​ബൈ​യി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് സു​ശാ​ന്തി​നൊ​പ്പ​മാ​യി​രു​ന്നു ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. ഡ്രീം​സ് 150 എ​ന്ന സു​ശാ​ന്ത് ച​ല​ച്ചി​ത്ര​ത്തി​ൽ പി​താ​നി​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News