താരസംഘടനയായ അമ്മയുടെ പ്രസിഡന്റ്‌ മോഹന്‍ലാലിനെതിരേ രൂക്ഷ വിമര്‍ശനങ്ങളുമായി നടന്‍ ഷമ്മി തിലകന്‍

0

താരസംഘടനയായ അമ്മയുടെ പ്രസിഡന്റ്‌ മോഹന്‍ലാലിനെതിരേ രൂക്ഷ വിമര്‍ശനങ്ങളുമായി നടന്‍ ഷമ്മി തിലകന്‍. സംഘടന വിഷയത്തില്‍ മോഹന്‍ലാല്‍ മൗനിബാബ കളിക്കുകയാണെന്നും കുട്ടിക്കുരങ്ങിനെകൊണ്ട്‌ ചുടുചോറ്‌ വാരിക്കുന്നത്‌ പോലെയാണ്‌ സംഘടനയില്‍ കാര്യങ്ങള്‍ നടക്കുന്നതെന്നും ഷമ്മി തിലകന്‍ ചാനല്‍ പരിപാടിയില്‍ പറഞ്ഞു. അമ്മ ഒരു ക്ലബ്ബാണെന്ന സംഘടന സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രസ്‌താവന മോഹന്‍ലാല്‍ തിരുത്താത്ത സാഹചര്യത്തിലാണ്‌ ഷമ്മി തിലകന്റെ പ്രതികരണം. സംഘടന ഒരു ക്ലബ്ബാണെന്ന ഇടവേള ബാബുവിന്റെ പ്രസ്‌താവന അദ്ദേഹത്തിന്റെ വിവരമില്ലായ്‌മ”യാണെന്നും ഷമ്മി തിലകന്‍ അഭിപ്രായപ്പെട്ടു.
“മോഹന്‍ലാല്‍ എന്താണ്‌ തിരുത്താന്‍ തയ്യാറായിട്ടുള്ളത്‌? ഞാന്‍ എത്ര എഴുത്ത്‌ അദ്ദേഹത്തിന്‌ അയച്ചിട്ടുണ്ട്‌. അത്‌ ഏതെങ്കിലും തിരുത്തിയിട്ടുണ്ടോ? പുള്ളി മൗനിബാബ കളിക്കുകയല്ലേ? അദ്ദേഹത്തിന്‌ എന്തുപറ്റിയെന്നുള്ളത്‌ എനിക്കറിയില്ല. കുട്ടിക്കുരങ്ങിനെകൊണ്ട്‌ ചുടുചോറ്‌ മാന്തിക്കുക എന്നു പറയുന്നത്‌ പോലെയാണ്‌ അവിടെ കാര്യങ്ങള്‍ നടക്കുന്നത്‌. ഇത്‌ പറയുന്നതിന്‌ എനിക്കെതിര നടപടി വന്നാല്‍ എന്തുചെയ്യാന്‍ പറ്റും? ഞാന്‍ പോയി ആത്മഹത്യ ചെയ്യണോ?. ഇതെന്താ വെള്ളരിക്കാപ്പട്ടണമോ. ഇതൊരു ജനാധിപത്യ രാജ്യമല്ലേ. ഇതൊക്കെ എന്തൊരു വിരോധാഭാസമാണ്‌. ഷെയിം എന്ന വാക്കല്ലാതെ വേറൊന്നും എനിക്ക്‌ തോന്നുന്നില്ല- ഷമ്മി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here